Connect with us

Kerala

കാസര്‍കോട് റെയില്‍വേ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നു കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പു നല്‍കി: രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

പ്രശ്ന പരിഹാരത്തിന് വേണ്ട നടപടികള്‍ ഉണ്ടാകുമെന്നു മന്ത്രിയില്‍ നിന്നും ഉറപ്പു ലഭിച്ചതായി കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍

Published

|

Last Updated

കാസര്‍കോട്  | രാജ്യത്തെ റെയില്‍വേ മേഖലയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി കേന്ദ്ര റെയില്‍വേ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര റെയില്‍വേ കണ്‍സള്‍റ്ററ്റീവ് കമ്മിറ്റി യോഗത്തില്‍ കാസര്‍കോട് ലോകസഭാ മണ്ഡലം പരിധിയില്‍ വരുന്ന വിവിധ റെയില്‍വേ സ്റ്റേഷനകളുടെയും പൊതുവില്‍ ട്രെയിന്‍ സ്റ്റോപ്പുകള്‍ അടക്കം റെയില്‍വേ മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രശനങ്ങളും മറ്റും വിശദമായി അവതരിപ്പിക്കുകയും നിവേദനം നല്‍കി എന്നും പ്രശ്ന പരിഹാരത്തിന് വേണ്ട നടപടികള്‍ ഉണ്ടാകുമെന്നു മന്ത്രിയില്‍ നിന്നും ഉറപ്പു ലഭിച്ചതായി കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു

യോഗത്തില്‍ അവതരിപ്പിച്ചതും ചര്‍ച്ച ചെയ്തതുംമായ പ്രധാന വിഷയങ്ങള്‍ ഇവയാണ്-
കൊവിഡിന് അനുബന്ധമായി നിര്‍ത്തലാക്കിയ വിവിധ ട്രൈനുകള്‍ ദുര്‍ബലമായ കാരണങ്ങള്‍ പറഞ്ഞു പുനസ്ഥാപിക്കാതിരിക്കുന്ന കാര്യത്തില്‍ പ്രത്യേകിച്ച് തെക്കോട്ടുള്ള നിസാമുദ്ദീന്‍ എറണാകുളം ലക്ഷദ്വീപ് മംഗള എക്‌സ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍താത്തതു , ചെറുവത്തൂരില്‍ വെസ്റ്റ് കോസ്റ്റ്, കണ്ണപുരത്തു ഒരുഭാഗത്തേക്കു മാത്രം നിര്തലായ്ക്കിയവ, 2018 ല്‍ നിര്‍ത്തലാക്കിയ ബൈന്ദൂര്‍ മൂകാംബിക ട്രെയിന്‍ തുടങ്ങിയവ ഉടനടി പുനഃസ്ഥാപിക്കുക കൂടാതെ ഏറ്റവും അടിയന്തിരമായി പുതിതായി സ്റ്റോപ്പിന് വേണ്ടി നാളിതുവരെ നല്‍കിയ നിവേദനങ്ങള്‍ പരിശോധിച്ചു അനുകൂലമായി തീരുമാനം കൈക്കൊള്ളണമെന്നും എംപി യോഗത്തില്‍ ശക്തമായി ആവശ്യപ്പെടുകയുണ്ടായി

കാഞ്ഞങ്ങാട് , നീലേശ്വരം എന്നീ സ്റ്റേഷനുകള്‍ അമൃത് ഭാരത് സ്റ്റേഷനായി ഉയര്‍ത്താനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കണം ,പുതിയ വന്ദേ ഭാരത് ട്രെയിന്‍ കോയമ്പത്തൂര്‍ മംഗലാപുരം റൂട്ടില്‍ ആരംഭിക്കുന്നത് അടക്കം കൂടുതല്‍ ട്രെയിനുകള്‍ കേരളത്തിന് അനുവദിക്കണം കൂടാതെ അന്ദ്യോദയ എക്‌സ്പ്രസ്സ് ദിനേനെ ആരംഭിക്കുക, പരശുരാം എക്‌സ്പ്രസ്സ് കോഴിക്കോട് വൈകിട്ട് നിര്‍ത്തിയിടുന്നത് ഒഴിവാക്കുക കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന സാധ്യമായ ട്രൈനുകള്‍ മംഗലാപുരം വരെ നീട്ടുക, ഗോവ മംഗലാപുരം വന്ദേ ഭാരത് എക്‌സ്പ്രസ്സ് നഷ്ടത്തില്‍ ഒആടിക്കൊണ്ടിരിക്കുന്നതു ഒഴിവാക്കാന്‍ കോഴിക്കോട് വരെയോ കണ്ണൂര്‍ വരെയോ നീട്ടുക . കോഴിക്കോടു അല്ലെങ്കില്‍ കണ്ണൂരില്‍ നിന്ന് കാസര്‌കോട്ടേക്കോ മംഗലാപുരത്തേക്കോ മെമു ട്രെയിന്‍ ആരംഭിക്കുകയോ കണ്ണൂര്‍ മഞ്ചേശ്വരം മെമ്മോ ചെയിന്‍ സര്‍വീസ് ആരംഭിക്കുകയോ ചെയ്യുക, മംഗലാപുരം – രാമേശ്വരം ട്രെയിന്‍ യഥാര്‍ഥ്യമാക്കുക, 30 ഏക്കറിലധികം സ്ഥലമുള്ള കുംബ്ല റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിചചു ടെര്‍മിനല്‍ സ്റ്റേഷനാക്കുക, മുതിര്‍ന്ന യാത്രക്കാരുടെ പാസ്സ് സൗകര്യം പുന സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു

 

---- facebook comment plugin here -----

Latest