Kerala
രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസില്‍ സ്ഥാനമില്ല; തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് നോക്കേണ്ടത് പ്രാദേശിക നേതൃത്വം: കെ സി വേണുഗോപാല്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പാര്‍ട്ടി ശക്തമായ നടപടിയാണ് സ്വീകരിച്ചതെന്ന് കെ സി വേണുഗോപാല്‍
വയനാട് | ലൈംഗികാരോപണം നേരിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പാര്‍ട്ടി ശക്തമായ നടപടിയാണ് സ്വീകരിച്ചതെന്ന് ഐഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് സംബന്ധിച്ച് പരിശോധന നടത്തേണ്ടത് പാര്‍ട്ടി പ്രാദേശിക നേതാക്കന്മാരാണ്.ആരോപണം വന്നപ്പോള്‍ തന്നെ പാര്‍ട്ടി നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, സ്വര്‍ണപ്പാളി കേസില്‍ എന്താണ് സിപിഎമ്മിന്റെ നിലപാടെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. രാഷ്ട്രീയ സംരക്ഷണമില്ലാതെ കൊള്ള നടക്കില്ല. ഇത് തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാവും.
ദൈവതുല്യരായ ആളുകള്‍ ആരെന്ന് പുറത്ത് വരണം. സിപിഎം ഇതിന് മറുപടി പറയണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു




