Kasargod
സഅദിയ്യ സമ്മേളനം; വിളംബര റാലി നാളെ
റാലി വൈകിട്ട് 3.30ന് പുതിയകോട്ടയില്‍ നിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി കോയ പള്ളിയില്‍ സമാപിക്കും.
		
      																					
              
              
            ദേളി | ഈ മാസം 22, 23, 24 തിയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 55ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായുള്ള വിളംബര റാലി നാളെ (നവം: ഒമ്പത്, ശനി) കാഞ്ഞങ്ങാട്ട് നടക്കും.
റാലി വൈകിട്ട് 3.30ന് പുതിയകോട്ടയില്‍ നിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി കോയ പള്ളിയില്‍ സമാപിക്കും. സ്‌കൗട്ട് ദഫ്, ഫ്‌ളവര്‍ ഷോ തുടങ്ങിയവ റാലിക്ക് മാറ്റുകൂട്ടും.
സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരക്കുന്ന റാലിക്ക് സ്ഥാപന മേധാവികള്‍, ഉസ്താദുമാര്‍, സംഘടനാ സാരഥികള്‍ നേതൃത്വം നല്‍കും.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

