rayala dam andhra
ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളല്‍; ഗ്രാമങ്ങളില്‍ നിന്ന് അടിയന്തര ഒഴുപ്പിക്കല്‍
500 വര്‍ഷം പഴക്കുമള്ള തിരുപ്പതി റായല ചെരിവ് ജലസംഭരണിയിലാണ് വിള്ളല്‍

അമരാവതി | ആന്ധ്രപ്രദേശിലെ ഏറ്റവും വലതും 500 വര്‍ഷം പഴക്കുമുള്ളതുമായ ജലസംഭരണിയില്‍ വിള്ളല്‍. തിരുപ്പതിക്ക് സമീപമുള്ള റായല ചെരിവ് ജലസംഭരണിയിലാണ് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴക്ക് പിന്നാലെ വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ സമീപത്തെ 20 ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴുപ്പിച്ചു. ജലസംഭരണി അപകടാവസ്ഥയിലാണെന്നും വെള്ളം ചോരുന്നതായി കണ്ടെത്തിയെന്നും ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചു. വ്യോമസേനയും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് അടിയന്തരമായി ജനങ്ങളെ ഒഴിപ്പിച്ചത്.
ക്ഷേത്രനഗരമായ തിരുപ്പതിയോട് ചേര്‍ന്നുള്ള ഈ പ്രദേശങ്ങളിലെല്ലാം നാല് ദിവസമായി കനത്ത മഴ തുടരുകയാണ്. ഇതിനകം 41 പേരാണ് മഴക്കെടുതി മൂലം മരണപ്പെട്ടത്. റോഡുകളും വൈദ്യുതി ബന്ധവുമെല്ലം തകര്‍ന്നതിനാല്‍ നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്.