Kerala
കൊല്ലത്ത് ജ്വല്ലറി ജീവനക്കാരുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് കവര്‍ച്ചാ ശ്രമം; യുവാവിനും യുവതിക്കുമായി തിരച്ചില്‍
കൂടുതല്‍ പേര്‍ കടയിലേക്ക് എത്തിയതോടെ പുറത്ത് സ്‌കൂട്ടറുമായി നില്‍ക്കുകയായിരുന്നു യുവതിക്കൊപ്പം കയറി പ്രതി രക്ഷപ്പെടുകയായിരുന്നു

കൊല്ലം | ചടയമംഗലത്ത് ജ്വല്ലറിയില്‍ ജീവനക്കാരുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് കവര്‍ച്ചാ ശ്രമം. ചടയമംഗലം പോരേടം റോഡിലെ ശ്രീലക്ഷ്മി ജ്വല്ലറിയിലാണ് സംഭവം.കവര്‍ച്ചാ ശ്രമം നടത്തിയ യുവാവും യുവതിയും സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു.
ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മാലയും കൊലുസും വാങ്ങാന്‍ എന്ന വ്യാജനെ എത്തിയ യുവാവ് ഏറെനേരം ജീവനക്കാരോട് വിലപേശല്‍ നടത്തി. ഒടുവില്‍ ഒടുവില്‍ കൊലുസു മാത്രം മതിയെന്ന് പറഞ്ഞ പ്രതി ജീവനക്കാര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ഇത് തടയാന്‍ എത്തിയ കടയുടമയ്ക്ക് നേരെയുംപ്രതി ആക്രമണം നടത്തി.
സംഭവം കണ്ട് കൂടുതല്‍ പേര്‍ കടയിലേക്ക് എത്തിയതോടെ പുറത്ത് സ്‌കൂട്ടറുമായി നില്‍ക്കുകയായിരുന്നു യുവതിക്കൊപ്പം കയറി പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം.