Kerala
വാഹനാപകടം; പ്രധാനമന്ത്രിയുടെ സുരക്ഷാ സേനാംഗമായ മലയാളി മരിച്ചു
ഷിന്‍സ് മോന്‍ തലച്ചിറയാണ് മരിച്ചത്.

കാസര്‍കോട്| രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സേനാംഗം മരിച്ചു. ഷിന്‍സ് മോന്‍ തലച്ചിറ (45) ആണ് മരിച്ചത്. 23 വര്‍ഷമായി എസ്പിജിയില്‍ സേവനമനുഷ്ഠിക്കുകയാണ്. കാസര്‍കോട് ചിറ്റാരിക്കാല്‍ മണ്ഡപത്തെ തലച്ചിറ മാണിക്കുട്ടിയുടെയും ഗ്രേസി കുട്ടിയുടെയും മകനാണ്.
ഭാര്യ ജെസ്മി (നേഴ്‌സ് ഉദയഗിരി, കണ്ണൂര്‍). ഫിയോണ, ഫെബിന്‍ എന്നിവരാണ് മക്കള്‍. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും.
---- facebook comment plugin here -----