Connect with us

Kerala

സ്‌കൂള്‍ വളപ്പില്‍ പരിസരവാസി ആസിഡ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞു: എട്ട് കുട്ടികളെ ആശുപത്രിയിലാക്കി

ആസിഡ് കുപ്പി പൊട്ടി പുക പുറത്തുവന്നതാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ കാരണമായത്.

Published

|

Last Updated

ചാലക്കുന്ന് | സ്‌കൂള്‍ വളപ്പില്‍ പരിസരവാസി മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം ചാലുകുന്ന് ലിഗോറിയന്‍ സ്‌കൂള്‍ വളപ്പിലാണ് സംഭവം. ആസിഡ് ഉള്‍പ്പെടെയുള്ള കുപ്പികള്‍ മാലിന്യത്തില്‍ ഉണ്ടായിരുന്നെന്നാണ് സൂചന. ആസിഡ് കുപ്പി പൊട്ടി പുക പുറത്തുവന്നതാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ കാരണമായത്.

വയറുവേദന തലവേദന ,തളര്‍ച്ച തുടങ്ങിയ അസ്വസ്ഥതകളാണ് കുട്ടികള്‍ക്ക് ഉണ്ടായത്.
സംഭവത്തെ തുടര്‍ന്ന് എട്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇതില്‍ ആറ് കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്തു. പോലീസും അഗ്നിരക്ഷാസേനയും സ്‌കൂളിലെത്തി സ്ഥലത്ത് ഫോം അടിച്ചു. സ്‌കൂള്‍ പരിസരത്ത് പരിസരവാസി വ്യാഴാഴ്ചയണ് മാലിന്യം നിക്ഷേപിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം.

അതേസമയം സ്‌കൂളിന്റെ മാലിന്യങ്ങള്‍ തന്റെ സ്ഥലത്ത് നിക്ഷേപിച്ചതിനെ തുടര്‍ന്ന് താന്‍ ആ മാലിന്യം തിരിച്ചിടുക മാത്രമാണ് ചെയ്തതെന്നാണ് ആരോപണവിധേയന്‍ വ്യക്തമാക്കിയത്.

 

Latest