Kerala
പ്രശസ്ത കാഥികൻ ഇരവിപുരം ഭാസി അന്തരിച്ചു
സംഗീത നാടക അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.
കൊല്ലം|പ്രശസ്ത കാഥികന്‍ ഇരവിപുരം ഭാസി അന്തരിച്ചു. സംഗീത നാടക അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. കേരള കാഥിക പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറിയായും ഇരവിപുരം ഭാസി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം എസ്എന്‍ കോളജിലെ പഠനകാലത്ത് ഇരവിപുരം ഭാസി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. കോളജ് ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. 1959-ല്‍ ഡല്‍ഹിയില്‍ നടന്ന അന്തര്‍ദ്ദേശീയ യുവജനോത്സവത്തില്‍ ഗാനമത്സരത്തിലും പങ്കെടുത്തു.
ഇടവാ മുസ്ലീം ഹൈസ്‌കൂളില്‍ ഭാഷാദ്ധ്യാപകനായി നിയമനം ലഭിച്ചിരുന്നു. എന്നാല്‍ ആ ജോലി ഉപേക്ഷിച്ചാണ് ഭാസി പൂര്‍ണ്ണമായി കഥാപ്രസംഗ രംഗത്തേക്ക് തിരിയുന്നത്. ഇപ്റ്റയുടെ (ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍) ആദ്യകാല സംഘാടകനും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. നിരവധി കഥകള്‍ ഇരവിപുരം ഭാസി വേദിയിലെത്തിച്ചു. എം എന്‍ സത്യാര്‍ത്ഥി ബംഗാളിയില്‍ നിന്ന് മൊഴിമാറ്റം ചെയ്ത ‘പൊയ്മുഖം’ എന്ന കഥാപ്രസംഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്‍ ആയിരുന്നു.
സംഗീത നാടക അക്കാദമി അവാര്‍ഡിന് പുറമേ, പ്രഥമ കല്ലട വി വി കുട്ടി അവാര്‍ഡ്, ആര്‍ പി പുത്തൂര്‍ അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഭാസിക്ക് ലഭിച്ചിട്ടുണ്ട്.



