Connect with us

International

കാന്‍സര്‍ പരിശോധനയ്ക്ക് ചിപ്പ് കണ്ടെത്തിയ സൗദി വനിതക്ക് അംഗീകാരം

കാന്‍സര്‍ പരിശോധനക്കായി ശരീര ദ്രവം ശേഖരിക്കുന്ന പരമ്പരാഗത രീതികള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു എന്ന ബോധ്യത്തില്‍ നിന്നാണ് ദാന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

Published

|

Last Updated

റിയാദ്| മനുഷ്യരിലെ വ്യത്യസ്തങ്ങളായ കാന്‍സര്‍ കണ്ടെത്താനുള്ള ചിപ്പ് കണ്ടുപിടിച്ച സൗദി വനിതയ്ക്ക് രാജ്യാന്തര പുരസ്‌കാരം. കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ദാന അല്‍ സുലൈമാനാണ് ചിപ്പ് കണ്ടെത്തിയത്. ഇന്നവേറ്റേഴ്സ് അണ്ടര്‍ 35 പുരസ്‌കാരമാണ് ദാനയെത്തേടിയെത്തിയത്. കാന്‍സര്‍ പരിശോധനക്കായി ശരീര ദ്രവം ശേഖരിക്കുന്ന പരമ്പരാഗത രീതികള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു എന്ന ബോധ്യത്തില്‍ നിന്നാണ് ദാന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

ദാന വികസിപ്പിച്ച ചെറു സൂചികളടങ്ങുന്ന ചിപ്പുകള്‍ ചര്‍മത്തില്‍ വച്ചാല്‍ ഇവ ശരീര ദ്രവങ്ങള്‍ ശേഖരിക്കും. ഈ ശരീര ദ്രവങ്ങള്‍ ഉപയോഗിച്ച് കാന്‍സര്‍ പരിശോധന നടത്താനാവും. ഈ ചിപ്പിന് അമേരിക്കന്‍ പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്നും ഭാവിയില്‍ ആശുപത്രികളിലേക്ക് ചിപ്പ് വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും ദാന പറഞ്ഞു. 35 വയസ്സിന് താഴെയുള്ള ശാസ്ത്ര സാങ്കേതിക രംഗത്തെ വിദഗ്ധര്‍ക്കാണ് ഇന്നവേറ്റേഴ്സ് അണ്ടര്‍ 35 പുരസ്‌കാരം നല്‍കുന്നത്.

 

---- facebook comment plugin here -----

Latest