Kerala
രാഹുല്‍ ഗാന്ധിയുടേത് അസംതൃപ്ത അണികളെ പിടിച്ചിരുത്താനുള്ള തന്ത്രമെന്ന് രാജീവ് ചന്ദ്രശേഖര്‍
സുരേഷ് ഗോപിയെ കാണാനില്ലെന്ന് പറഞ്ഞ പിതാവിനോട് താന്‍ സംസാരിക്കാം

രുവനന്തപുരം | രാഹുല്‍ ഗാന്ധിയുടെ ലീഡര്‍ഷിപ്പില്‍ അണികള്‍ക്ക് അതൃപ്തി ഉണ്ടെന്നും ഇതില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് രാഹുലിന്റെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടേത് നാടകമാണ്. വര്‍ഷത്തില്‍ ആറു തവണയെങ്കിലും വിദേശത്തു ടൂര്‍ പോകുന്ന രാഹുലിന് ഇവിടുത്തെ ഇലക്ഷന്‍ സംവിധാനത്തെ കുറിച്ച് അറിയില്ല. സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയോടും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
സുരേഷ് ഗോപിയെ കാണാനില്ലെന്ന് പറഞ്ഞ പിതാവിനോട് താന്‍ സംസാരിക്കാം. സുരേഷ് ഗോപി എം പി മാത്രമല്ല. കേന്ദ്രമന്ത്രിക്ക് അവരുടേതായ മറ്റുപല തിരക്കുകളുമുണ്ടാവുമെന്നും അദ്ദേഹം പ്രതികരിച്ചു.
---- facebook comment plugin here -----