National
മഴക്കെടുതി: ഹിമാചലില്‍ ഈവര്‍ഷം മരിച്ചത് 366 പേര്‍; 41 പേരെ കാണാതായി
6,025 വീടുകള്‍ തകര്‍ന്നു. 135 മണ്ണിടിച്ചിലും 95 മിന്നല്‍ പ്രളയവും 45 മേഘവിസ്‌ഫോടനവും സംസ്ഥാനത്തുണ്ടായി.

ഷിംല | ഹിമാചല്‍ പ്രദേശില്‍ ഈവര്‍ഷം മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 366 പേര്‍ക്ക്. 59 പേര്‍ മരിച്ച മാണ്ഡി ജില്ലയിലാണ് കൂടുതല്‍ മരണമുണ്ടായത്. 41 പേരെ കാണാതായിട്ടുണ്ട്. 6,025 വീടുകള്‍ തകര്‍ന്നു. സര്‍ക്കാര്‍ വകുപ്പുകളാണ് ജൂണ്‍ 20 മുതല്‍ സെപ്തംബര്‍ ആറ് വരെയുള്ള കണക്ക് പ്രകാരമാണിത്.
135 മണ്ണിടിച്ചിലും 95 മിന്നല്‍ പ്രളയവും 45 മേഘവിസ്‌ഫോടനവും സംസ്ഥാനത്തുണ്ടായി. ലാഹോള്‍ സ്പിറ്റിയില്‍ മാത്രം 27 മണ്ണിടിച്ചിലും 56 മിന്നല്‍ പ്രളയവും സംഭവിച്ചു. കൂടുതല്‍ പേര്‍ മരിച്ച മാണ്ഡി ജില്ല തന്നെയാണ് ഏറ്റവുമധികം മേഘവിസ്‌ഫോടനത്തിന് വിധേയമായത്-19.
4,079 കോടിയുടെ പൊതു സ്വത്തുക്കള്‍ നശിച്ചു. ജല്‍ശക്തി വകുപ്പിന് 2,518 കോടിയും ഊര്‍ജ വകുപ്പിന് 139 കോടിയും നഷ്ടമായി. 2743 കോടിയാണ് പൊതുമരാമത്ത് വകുപ്പിനുണ്ടായ നഷ്ടം. മൂന്ന് ദേശീയപാതകളിലും 897 ലിങ്ക് റോഡുകളിലും തടസ്സപ്പെട്ട ഗതാഗതം ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല. ഇതുകൂടാതെ 1,497 വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകളും 388 കുടിവെള്ള വിതരണ പദ്ധതികളും തടസ്സപ്പെട്ടവയില്‍ ഉള്‍പ്പെടും. നിരവധി ജില്ലകളില്‍ സാധാരണ ജനജീവിതം തടസ്സപ്പെട്ട നിലയിലാണ്.