Connect with us

Kerala

മഴയുടെ ശക്തി കുറഞ്ഞു; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള നിരോധനം പിന്‍വലിച്ചു

ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത മേഖലയായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തേക്കുള്ള പ്രവേശന നിരോധനവും പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.

Published

|

Last Updated

കല്‍പ്പറ്റ |  മഴയുടെ ശക്തി കുറഞ്ഞതിനാല്‍ വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം ജില്ലാ ഭരണകൂടം പിന്‍വലിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത മേഖലയായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തേക്കുള്ള പ്രവേശന നിരോധനവും പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.

ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ, കാന്തന്‍പാറ, തൊള്ളായിരം കണ്ടി, ചെമ്പ്ര, മീന്‍മുട്ടി, നീലിമല വ്യൂ പോയിന്റ് എന്നിവ ഒഴികെ മറ്റെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും സാഹസിക ടൂറിസം കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കും. ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനവും പിന്‍വലിച്ചു.

ക്വാറികളുടെയും യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

 

Latest