Connect with us

കേരളത്തെ ചുവപ്പിച്ച വിപ്ലവ സൂര്യൻ, എക്കാലവും ജനപക്ഷത്ത് നിലകൊണ്ട ധീരനായ പോരാളി, സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമ – വി.എസ്. അച്യുതാനന്ദൻ എന്ന സമരസഖാവിന് പ്രണാമമർപ്പിക്കാൻ കേരളം ഒന്നാകെ ഒഴുകിയെത്തുന്നു.  ഇന്നലെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം കവടിയാറിലെ വീട്ടില്‍ നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് എത്തിച്ചു. കണ്ണേ, കരളേ വി എസേ, ഞങ്ങടെ ചങ്കിലെ റോസാപൂവേ തുടങ്ങി ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുയർന്ന മുദ്രാവാക്യം വിളികളുമായി ആയിരക്കണക്കിന് പ്രവർത്തകരാണ് ഇവിടേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്

Latest