Eduline
രസം രസതന്ത്രം
എസ് എസ് എൽ സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് വഴികാട്ടിയായി മാതൃകാ ചോദ്യപേപ്പർ. വിദഗ്ധരായ അധ്യാപകർ തയ്യാറാക്കുന്ന ചോദ്യാവലി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് തീർച്ചയായും മുതൽകൂട്ടാകും. രസതന്ത്രത്തിന്റെ മാതൃകാ ചോദ്യപേപ്പറാണ് ഈ ലക്കം എജ്യുലൈനിൽ.
സ്‌കോർ: 40
സമയം: 90 മിനുട്ട്
നിർദേശങ്ങൾ
ഉത്തരങ്ങൾ എഴുതുന്നതിന് മുമ്പ് ഓരോ ചോദ്യവും ശ്രദ്ധയോടെ വായിക്കണം
ആവശ്യമുള്ളയിടത്ത് വേണ്ട രീതിയിലുള്ള വിശദീകരണങ്ങൾ നൽകിയിരിക്കണം
ആദ്യത്തെ 15 മിനുട്ട് സമാശ്വാസ സമയമാണ്. ഈ സമയത്ത് ചോദ്യങ്ങൾ ശ്രദ്ധയോടെ വായിച്ച് ഉത്തരങ്ങൾ കണ്ടെത്തി വെക്കണം.
ഒന്ന് മുതൽ നാല് വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതണം ഒരു സ്‌കോർ വീതം
1. “x’ + HCI → CH3- CH2 CI
ഇവിടെ “x’ എന്നത് ആണ്
a) CH3- CH3
b) CH4
C) CH2 CH2
d) CH CH
2. ——,—— എന്നിവ പ്രവർത്തിപ്പിച്ചാണ് “ഒലിയം’ ഉണ്ടാക്കുന്നത്. വിട്ടഭാഗം ശരിയായി പൂരിപ്പിക്കുക
3. പ്രസ്താവന A : സൾഫൈഡ് അയിരുകൾ റോസ്റ്റിംഗിന് വിധേയമാക്കുന്നു
കാരണം R: ഓക്‌സൈഡുകളെ എളുപ്പം നിരോക്‌സീകരിച്ച് ലോഹം നിർമിക്കാം.
A. പ്രസ്താവന A തെറ്റും R ശരിയുമാണ്
B. Aയും Rഉം ശരിയാണ്. പക്ഷേ R എന്നത് Aയെ സാധൂകരിക്കുന്നില്ല
C. A ശരിയും R തെറ്റുമാണ്
D. Aയും Rഉം ശരിയാണ്. R എന്നത് Aയുടെ കാരണമാണ്.
4.

ഒന്നാം കോളത്തിലുള്ള എല്ലാറ്റിനെയും ശരിയായി ജോഡിചേർത്ത സെറ്റ് ഏത് ?
A. x- r, y-q, z-p
B. x-p, y-q, z-r
C. x-r, y-p, z-s
D. x-q, y-p, z-r
അഞ്ച് മുതൽ 11 വരെ ചോദ്യങ്ങൾക്ക് രണ്ട് സ്‌കോർ വീതം. ചോയ്‌സ് ഉള്ളവയിൽ ഓരോന്നിന് മാത്രം ഉത്തരമെഴുതിയാൽ മതി.
5. വ്യാവസായിക പ്രാധാന്യമുള്ള പ്രക്രിയകളിലൊന്നാണ് ക്ലോർ- ആൽക്കലി പ്രക്രിയ
a. ഇത് ഏത് പദാർഥത്തിന്റെ നിർമാണത്തിന് ഉപയോഗിക്കുന്നു (1)
b. പ്രക്രിയയിൽ ആനോഡിൽ നടക്കുന്ന പ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക. (1)
6. A. ഒരു ചെമ്പുവളയത്തിൽ വെള്ളി(സിൽവർ) വൈദ്യുത ലേപനം (electroplate) ചെയ്യണം
a. രാസപ്രവർത്തനത്തിൽ കാഥോഡായി പ്രവർത്തിക്കുന്നതേത്? (1)
b. കാഥോഡിലെ രാസപ്രവർത്തനമെഴുതുക (1)
അല്ലെങ്കിൽ
B. a. വൈദ്യുത ലേപനം (electroplating) എന്നാൽ എന്ത്? (1)
b. സ്വർണം വൈദ്യുത ലേപനം ചെയ്യുന്നതിന് ഉപയോഗിക്കേണ്ട ഇലക്ട്രോലൈറ്റ് ഏത്? (1)
7. 3,3 – ഡൈമീഥൈൽ ഹെക്‌സെയ്ൻ
മുകളിൽ പേരുനൽകിയ സംയുക്തത്തിന്റെ ഘടന രൂപീകരിക്കുക (2)
8. പോളിമറൈസേഷൻ ഒരു പ്രധാന രാസപ്രവർത്തനമാണ്. ഇതുമായി ബന്ധപ്പെട്ട്,
a. മോണോമെർ, പോളിമെർ ഇവ എന്തെന്ന് എഴുതുക (1)
b. PVCയുടെ മോണോമെർ ഏത്? (1)
9. A. ചില സബ്‌ഷെൽ പ്രതീകങ്ങൾ ചുവടെ നൽകിയിരിക്കുന്നു
[4p, 3f, 3d, 6s]
a. ഇവയിൽ സാധ്യമല്ലാത്ത സബ്‌ഷെൽ ഏത്? കാരണമെന്ത് (1)
b. 19K ലെ സബ്‌ഷെല്ലുകൾ ഊർജക്രമത്തിൽ
എഴുതുക. (1)
അല്ലെങ്കിൽ
B. ഒരു മൂലകത്തിന്റെ അറ്റോമിക നമ്പർ 22 ആണ്.
a. ഈ മൂലകത്തിന്റെ പൂർണമായ സബ്‌ഷെൽ ഇലക്ട്രോൺ വിന്യാസം( subshell electron configuration) എഴുതുക (1)
b. മൂലകത്തിന്റെ പിരിയഡ്, ഗ്രൂപ്പ് എന്നിവ എഴുതുക (1)
10. ചില മൂലകങ്ങളുടെ ഗ്രാം അറ്റോമിക മാസ് നൽകിയിരിക്കുന്നു
(ഹൈഡ്രജൻ= 1g, കാർബൺ =12g, ഓക്‌സിജൻ = 16g)
a. ഗ്രാം അറ്റോമിക മാസ് എന്നാലെന്ത്? (1)
b. C6H12O6 ന്റെ മോളാർ മാസ് കണക്കുകൂട്ടുക (1)
11.

വ്യത്യസ്ത മർദങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരേ ബലൂണിന്റെ ചിത്രീകരണങ്ങളാണ് മുകളിൽ നൽകിയത്.
a. 1, 2 ചിത്രങ്ങളും വിലകളും ഏത് വാതകനിയമത്തെ സാധൂകരിക്കുന്നു (1)
b. ഈ നിയമം പ്രയോഗിച്ച് ചിത്രം മൂന്നിലെ ബലൂണിന്റെ വ്യാപ്തം കണക്ക് കൂട്ടുക (2)
12 മുതൽ 17 വരെ ചോദ്യങ്ങൾക്ക് മൂന്ന് സ്‌കോർ വീതം. ചോയ്‌സ് ഉള്ളവയിൽ ഓരോന്നിന് മാത്രം ഉത്തരമെഴുതുക
12. CH3- CH-CH2-CH3
OH
a. ഈ സംയുക്തത്തിന്റെ IUPAC നാമം എഴുതുക (1)
b. ഇതിന്റെ ഒരു പൊസിഷൻ ഐസോമെറും ഒരു ഫംഗ്ഷനൽ ഐസോമെറും എഴുതി IUPAC നാമം നൽകുക. (2)
13. A [ (p) C2H6, (q) CH4, (r) C2H4, (s) C3H8 ]
a. ഇവയിൽ ഏതാണ് അഡീഷൻ രാസപ്രവർത്തനത്തിന് വിധേയമാകുക? (1)
b. പ്രസ്തുത സംയുക്തത്തിന് H2, HCI എന്നിവയുമായുള്ള അഡീഷൻ രാസപ്രവർത്തനത്തിന്റെ രാസസമീകരണം എഴുതുക (2)
അല്ലെങ്കിൽ
B. CH CH ഒരു ആൽക്കൈൻ ആണ്
a. ഈ സംയുക്തത്തിന്റെ പേരും ഇത് ഉൾപ്പെട്ട ഹോമോലോഗസ് സീരിസിന്റെ പൊതുവാക്യവും( general formula) എഴുതുക
b. ഈ സംയുക്തം ആദ്യം ഒരു H2 വുമായും തുടർന്ന് Cl2 വുമായും രാസപ്രവർത്തനത്തിലേർപ്പെടുന്നതിന്റെ രാസസമവാക്യങ്ങൾ എഴുതുക
14. മൂന്ന് ഷെല്ലുകൾ ഉള്ള ഒരു മൂലകത്തിന്റെ ബാഹ്യാത്മ “P’ സബ്‌ഷെല്ലിൽ 2 ഇലക്ട്രോണുകളാണുള്ളത്.
a. മൂലകത്തിന്റെ പൂർണമായ സബ്‌ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുക (1)
b. മൂലകം ഉൾപ്പെട്ട ഗ്രൂപ്പ് ഏതായിരിക്കും (1)
c. ഈ മൂലകം ഉൾപ്പെട്ട ബ്ലോക്കിലെ മൂലകങ്ങളുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക (1)
15. വൈദ്യുത വിശ്ലേഷണ പ്രക്രിയ വഴിയാണ് അലുമിനിയം വ്യാവസായികമായി നിർമിക്കുന്നത്.
a. പ്രക്രിയയിലെ ഇലക്ട്രോലൈറ്റ് ഏത്? (1)
b കാഥോഡിലെ രാസപ്രവർത്തന സമവാക്യം ഏഴുതുക (1)
c ആനോഡായ കാർബൺ ദണ്ഡുകൾ ഇടക്കിടെ മാറ്റേണ്ടി
വരുന്നത് എന്തുകൊണ്ട്? (1)
16. ചില സാമ്പിളുകൾ നൽകിയിരിക്കുന്നു
a. ഓരോന്നിന്റെയും മോൾ എണ്ണം കണ്ടെത്തി ആരോഹണ ക്രമത്തിൽ എഴുതുക (2)
b. തൻമാത്രകളുടെ എണ്ണത്തിന്റെ ആരോഹണക്രമം ഇതുതന്നെയാവുമോ എന്തുകൊണ്ട്? (1)
[സൂചന+ മോളാർ മാസുകൾ, C6H14= 86g, H2O= 18g, NH3= 17g, H2=2g]
17.
a. (x), (y) എന്നിവ ഏതെന്ന് എഴുതുക (1)
b. ഇത്തരം സെല്ലിലെ ആനോഡ്, കാഥോഡ് എന്നിവ നിർണയിക്കുന്നതെങ്ങനെ (1)
c. നൽകിയിരിക്കുന്ന സെല്ലിൽ ഏത് ലോഹമാണ് ആനോഡായി പ്രവർത്തിക്കുക. എന്തുകൊണ്ട്? (1)
അല്ലെങ്കിൽ
B. ഉരുകിയ NaCl വൈദ്യുത വിശ്ശേഷണം ചെയ്യുന്നു
a. ഇതിന്റെ ചിത്രീകരണം വരയ്ക്കുക. ആനോഡ്, കാഥോഡ് എന്നിവ അടയാളപ്പെടുത്തുക (2 )
b. ആനോഡിലും കാഥോഡിലും ലഭിക്കുന്ന ഉൽപന്നങ്ങൾ ഏതെന്ന് എഴുതുക (1)
ചോദ്യ നമ്പർ 18ന് ചോയ്‌സ് ഉണ്ട്. സ്‌കോർ നാല്
18. A. N2+3H2 2NH3+ താപം
a. സംതുലനാവസ്ഥ കൈവരിച്ചാൽ, അതിൽ മാറ്റം വരുത്താതെ കൂടുതൽ NH3 ലഭ്യമാക്കാനാവില്ല, എന്തുകൊണ്ട് ? (1)
b. സംതുലനാവസ്ഥ കൈവരിച്ച്് ശേഷം ഗാഢതയിൽ എന്തൊക്കെ മാറ്റം വരുത്തി കൂടുതൽ ഉൽപന്നമുണ്ടാക്കാം? നിങ്ങളുടെ ഉത്തരത്തിനുള്ള കാരണം വിശദീകരിക്കുക (2)
c. ഈ പ്രവർത്തനത്തിൽ മർദത്തിന് സ്വാധീനമുണ്ടാവുമോ? എന്തുകൊണ്ട് ? (1)
അല്ലെങ്കിൽ
സൾഫ്യൂരിക് ആസിഡ് (H2SO4) വ്യാവസായികമായി നിർമിക്കുന്നത് സമ്പർക്ക പ്രക്രിയ (contact process) വഴിയാണ്.
a ഈ പ്രക്രിയയിൽ സൾഫറിന്റെ ഓക്‌സീകരണത്തിൽ തുടങ്ങി ഒലിയം നിർമിക്കുന്നതു വരെയുള്ള മൂന്ന് പ്രധാന ഘട്ടങ്ങളുടെ രാസസമവാക്യങ്ങൾ എഴുതുക
b. ഇതിൽ ഏത് ഘട്ടമാണ് ഉഭയദിശീയം (reversible) ? ഈ ഘട്ടത്തിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം (catalyst) ഏത് ?




