Connect with us

Kerala

രാഹുലിനെതിരായ ബലാത്സംഗക്കേസ്:മൂന്നാമത്തെ പരാതിക്കാരിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും; ഫെന്നി നൈനാന്‍

നീതിപൂര്‍വ്വമായ നടപടിയാണ് പരാതിക്കാരിയ്ക്ക് വേണ്ടതെങ്കില്‍ പോലീസിന് പരാതി കൊടുത്താല്‍ മതിയല്ലോ.

Published

|

Last Updated

പത്തനംതിട്ട| രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബലാത്സംഗക്കേസിലെ മൂന്നാമത്തെ പരാതിക്കാരിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫെന്നി നൈനാന്‍. നീതിപൂര്‍വ്വമായ നടപടിയാണ് പരാതിക്കാരിയ്ക്ക് വേണ്ടതെങ്കില്‍ പോലീസിന് പരാതി കൊടുത്താല്‍ മതിയല്ലോ. തനിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതി നല്‍കേണ്ടതുണ്ടോ എന്നും ഫെന്നി നൈനാന്‍ പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതി കൊടുത്തത്. താന്‍ പരാതിക്കാരിയുടെ പേര് വിവരങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല. ആരാണ് സ്വകാര്യ ചാറ്റുകള്‍ പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മയാണ് പുറത്തുവിട്ടത്.പരാതിക്കാരി ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാന്‍ തയ്യാറാകണം. തനിക്കെതിരായ വ്യാജ പ്രചരണത്തില്‍ പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. മൂന്നാമത്തെ പരാതിക്കാരിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ഫെന്നി കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest