Saudi Arabia
ഹജ്ജ്: ഈ വർഷത്തെ ഹജ്ജ് വിസ വിതരണം ഞായറാഴ്ച മുതൽ ആരംഭിക്കും
ആദ്യമായാണ് ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കാൻ ഇനി നാല് മാസം ബാക്കി നിൽക്കെ ഹജ്ജ് വിസയുടെ വിതരണം സഊദി ത്വരിത ഗതിയിലാകുന്നത്.
റിയാദ്|2026 ലെ ഹജ്ജ് സീസണിലേക്കുള്ള (ഹിജ്‌റ1447 ) ഹജ്ജ് വിസ വിതരണം ഫെബ്രുവരി 8 ഞായറാഴ്ച, (ശഅബാൻ 20 )മുതൽ ആരംഭിക്കുമെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യമായാണ് ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കാൻ ഇനി നാല് മാസം ബാക്കി നിൽക്കെ ഹജ്ജ് വിസയുടെ വിതരണം സഊദി ത്വരിത ഗതിയിലാകുന്നത്. സഊദി പരിവർത്തന പദ്ധതിയായ വിഷൻ 2030ന്റെ ഭാഗമായി ഹജ്ജ്‌മേഖലയിലെ സേവന സന്നദ്ധത വർദ്ധിപ്പിക്കുന്നതിനും തീർഥാടകരുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നേരത്തെ തന്നെ ഹജ്ജ് വിസകൾ ഇഷ്യൂ ചെയ്യുന്നത്.
വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്കായി പുണ്യസ്ഥലങ്ങളിലെ സേവന കരാറുകൾ നുസൂക്പ്ലാറ്റ്‌ഫോം വഴി മക്കയിലെ എല്ലാ താമസ കരാറുകൾ 100 ശതമാനം പൂർത്തിയായി. കഴിഞ്ഞ ദിവസം വരെ 750,000 തീർത്ഥാടകരാണ് നുസൂക് വഴി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരിൽ 30,000 തീർത്ഥാടകർക്ക് സ്വന്തം രാജ്യങ്ങളിൽ നിന്ന് നേരിട്ട് പാക്കേജുകൾ ബുക്ക് ചെയ്‌തവരാണ്. പുണ്യസ്ഥലങ്ങളിലെ സേവന കരാറുകൾ പൂർത്തിയാക്കൽ, താമസ, ഗതാഗത കരാറുകളുടെ അംഗീകാരം, സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും സീസണിലെ വെല്ലുവിളികൾ തടയുന്നതിനുമായി ക്യാമ്പുകൾ തയ്യാറാക്കൽ തുടങ്ങിയ സേവനങ്ങളുടെ ഭാഗമായാണ് ഈ വര്ഷം നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്.
വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്കായി പുണ്യസ്ഥലങ്ങളിൽ ഈ വര്ഷം ഏകദേശം 485 ക്യാമ്പുകളാണ് അനുവദിച്ചിരിക്കുന്നത്. 73 ഹജ്ജ് കാര്യ ഓഫീസുകൾ അവരുടെ അടിസ്ഥാന കരാർ ക്രമീകരണങ്ങൾ പൂർത്തിയായി.തീർത്ഥാടകർക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള ഹജ്ജ് കാര്യ ഓഫീസുകളുമായും സേവന ദാതാക്കളുമായുള്ള ഏകോപനം തുടരുകയാണെന്നും നേരെത്തെ ഹജ്ജ് വിസകൾ നൽകുന്നത് ഹജ്ജ് സീസണിനായുള്ള മുൻകരുതൽ ആസൂത്രണ സമീപനത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നും മന്ത്രാലയം വ്യകത്മാക്കി.
ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്നത് 175,025 തീത്ഥാടകർ
ഇന്ത്യയിൽ നിന്നും 2026-ലെ ഹജ്ജിനായി സഊദി ഹജ്ജ് മന്ത്രാലയവുമായുള്ള കരാർ പ്രകാരം 175,025 പേർക്കാണ് ഇന്ത്യയിൽ നിന്ന് അവസരം ലഭിച്ചിരിക്കുന്നത്. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റാണ് ഹജ്ജുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തുന്ന ഹാജിമാരുടെ യാത്ര, മക്ക-മ ദീന എന്നിവിടങ്ങളിലെ താമസം, മറ്റ് സജ്ജീകരണങ്ങൾ തുടങ്ങിയവയെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സെക്രട്ടറി ഡോ. ചന്ദ്രശേഖർ കുമാറും സംഘവും നേരത്തെ സഊദി അറേബ്യയിൽ സന്ദർശനം നടത്തിയിരുന്നു. 13,000ലധികം പേർക്കാണ് ഈ വര്ഷം ഹജ്ജിന് കേരളത്തില്‍ നിന്ന് അവസരം ലഭിച്ചത്.
ഇന്തോനേഷ്യയിൽ നിന്നാണ് ഈ വര്ഷം ഏറ്റവും കൂടുതൽ പേർ ഹജ്ജിനെത്തുന്നത് (225000 പേർ). രണ്ടാം സ്ഥാനത്ത് പാകിസ്ഥാനും (180,000 പേർ), മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ് (175,025 പേർ).
---- facebook comment plugin here -----



