Connect with us

Kerala

സ്‌കൂട്ടര്‍ പാര്‍ക്കിംഗിലെ തര്‍ക്കം: യുവതിയുടെ കൈകള്‍ വെട്ടി അമ്മാവന്‍

യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

തിരുവനന്തപുരം | സ്‌കൂട്ടര്‍ പാര്‍ക്കിംഗിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയുടെ കൈകള്‍ വെട്ടി അമ്മാവന്‍. സിന്ധുവെന്ന യുവതിക്കാണ് ഗുരുതരമായി പുക്കറ്റത്. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

മകളെ സ്‌കൂളിലാക്കിയ ശേഷം വീട്ടിലേക്കുള്ള വരുന്ന സമയത്താണ് മണിക്കുട്ടന്‍ സിന്ധുവിനെ ആക്രമിച്ചത്. സിന്ധുവിന്റെ കൈകളില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Latest