Connect with us

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അപ്രതീക്ഷിതമായി രാജിവെച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ഞെട്ടലുളവാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി 9:25-ന് ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക ‘X’ ഹാൻഡിൽ വഴിയാണ് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ പദവിയിൽ നിന്നുള്ള രാജി പ്രഖ്യാപനം വന്നത്. എന്നാൽ, ഈ രാജിക്ക് പിന്നിൽ ആരോഗ്യപരമായ കാരണങ്ങൾക്കപ്പുറം മറ്റ് ചില വിഷയങ്ങളുണ്ടോ എന്ന സംശയം ഉയർത്തിയിരിക്കുകയാണ് പ്രതിപക്ഷം.

 

രാജി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പോലും ധൻകറിന്റെ ഔദ്യോഗിക പരിപാടികൾ തീരുമാനിച്ചിരുന്നു എന്നതിലാണ് ദുരൂഹത. തിങ്കളാഴ്ച ഉച്ചയ്ക്ക് 3:53-ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) പുറത്തുവിട്ട വാർത്താക്കുറിപ്പിൽ, ജൂലൈ 23-ന് രാജസ്ഥാനിലെ ജയ്പൂരിൽ ക്രെഡായി (CREDAI) അംഗങ്ങളുമായി സംവദിക്കുന്നതിനായി അദ്ദേഹം ഒരു ദിവസത്തെ സന്ദർശനം നടത്തുമെന്ന് അറിയിച്ചിരുന്നു. കൂടാതെ, ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് രാജ്യസഭയുടെ ബിസിനസ് അഡ്വൈസറി കമ്മിറ്റിയുടെ യോഗവും അദ്ദേഹം വിളിച്ചുചേർത്തിരുന്നു.

Latest