Connect with us

National

ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനം; പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് എയര്‍ ഇന്ത്യ

ഡി ജി സി എ നിര്‍ദേശത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ പരിശോധന നടത്തിയത്. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിര്‍ദേശം.

Published

|

Last Updated

ന്യൂഡല്‍ഹി | ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് എയര്‍ ഇന്ത്യ. പരിശോധന പൂര്‍ത്തിയായെന്നും സംവിധാനത്തിന്റെ പരിശോധനയില്‍ ഒരു പ്രശ്നവും കണ്ടെത്തിയില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ബോയിങ് 787, 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന് പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയത്. ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി ജി സി എ) നിര്‍ദേശത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ പരിശോധന നടത്തിയത്. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഡി ജി സി എയുടെ നിര്‍ദേശം. ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ എന്‍ജിനിലേക്കുള്ള ഇന്ധനം എത്തിക്കുന്ന ഫ്യുവല്‍ സ്വിച്ചുകള്‍ കട്ട് ഓഫ് ആയെന്നാണ് അഹമ്മദാബാദ് വിമാന അപകടത്തിന്റെ പ്രാഥമികാന്വേഷണ റിപോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍, സ്വിച്ചുകള്‍ എങ്ങനെയാണ് കട്ട് ഓഫ് മോഡിലേക്ക് പോയതെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല.

ഡി ജി സി എ നിര്‍ദേശത്തിന് മുന്നോടിയായി തന്നെ ജൂലൈ 12ന് സ്വമേധയാ പരിശോധനകള്‍ ആരംഭിക്കുകയും നിശ്ചിത സമയപരിധിക്കുള്ളില്‍ അവ പൂര്‍ത്തിയാക്കുകയും ചെയ്തുവെന്നും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

 

Latest