ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിയെ തുടർന്ന്, അടുത്ത ഉപരാഷ്ട്രപതി ആരായിരിക്കും എന്നതിനെച്ചൊല്ലി രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നു. കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കാൻ ഇടയുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമാണ്. കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ ഭിന്നതകൾക്കിടയിലും താൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരില്ലെന്ന് തരൂർ പലതവണ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എങ്കിലും സമീപകാലത്തായി മോദിയെ പിന്തുണച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകളും ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിദേശകാര്യങ്ങളിലേക്ക് പ്രതിനിധി സംഘത്തേ അയച്ചപ്പോൾ അതിൽ തരൂരിന് കാര്യമായ പരിഗണനന നൽകിയതും എല്ലാം ചേർത്തുവായിച്ചാണ് ശശി തരൂർ ഉപരാഷ്ട്രപതി ആയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.
---- facebook comment plugin here -----