Kerala
തണ്ണിമത്തന്‍ ചാക്കുകള്‍ക്കിടയില്‍ സ്ഫോടകവസ്തു; ചരക്കുലോറി പോലീസ് പിടികൂടി
തമിഴ്നാട് ധര്‍മഗിരിയില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു ലോറി
പാലക്കാട് | തണ്ണിമത്തന്‍ ചാക്കുകള്‍ക്കിടയില്‍ സ്ഫോടകവസ്തു ഒളിച്ചുകടത്തിയ ലോറി പോലീസ് പിടിയില്‍. മെഡിക്കല്‍ കോളജിന് സമീപത്ത് നിന്നാണ് ചരക്ക് ലോറി പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് ധര്‍മഗിരിയില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു ലോറി.
ലോറിയിലുണ്ടായിരുന്ന തണ്ണിമത്തന്‍ ചാക്കുകള്‍ക്കിടയിലെ പെട്ടികള്‍ക്കുള്ളില്‍ നിന്നാണ് ജലറ്റിന്‍ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളുമടക്കം സ്‌ഫോടക വസ്തുശേഖരം പിടികൂടിയത്. കരിങ്കല്‍ ക്വാറികളില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുവാണിതെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ലോറി ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----


