Connect with us

National

റാങ്കിംഗിൽ ഇന്ത്യൻ പാസ്‌പോർട്ടിന് മുന്നേറ്റം

പുതിയ റാങ്കിംഗിൽ ഒമ്പത് സ്ഥാനങ്ങൾ മുന്നിലെത്തി

Published

|

Last Updated

ന്യൂഡൽഹി | ഈ വർഷത്തെ മിഡ്-ഇയർ പാസ്‌പോർട്ട് റാങ്കിംഗിൽ ഇന്ത്യൻ പാസ്‌പോർട്ട് ഒമ്പത് സ്ഥാനങ്ങൾ മുന്നേറി. 85ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇപ്പോൾ 77ാം സ്ഥാനത്തെത്തി. ഇന്ത്യക്കാർക്ക് നിലവിൽ 59 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. സിംഗപ്പൂർ ആണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട്. 193 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സിംഗപ്പൂർ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാം.
ജപ്പാനും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനം പങ്കിട്ടു. ഇരു രാജ്യങ്ങൾക്കും 190 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശനമുണ്ട്. ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, അയർലൻഡ്, ഇറ്റലി, സ്പെയിൻ എന്നീ ഏഴ് യൂറോപ്യൻ രാജ്യങ്ങൾ 189 ലക്ഷ്യസ്ഥാനങ്ങളുമായി മൂന്നാം സ്ഥാനത്താണ്. ഓസ്ട്രിയ, ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്‌സ്, നോർവേ, പോർച്ചുഗൽ, സ്വീഡൻ എന്നീ രാജ്യങ്ങൾ 188 വിസ രഹിത പ്രവേശനങ്ങളുമായി നാലാം സ്ഥാനത്താണ്. ന്യൂസിലൻഡ്, ഗ്രീസ്, സ്വിറ്റ്സർലൻഡ് എന്നിവ അഞ്ചാം സ്ഥാനവും പങ്കിടുന്നു.
കഴിഞ്ഞ ആറ് മാസത്തിനിടെ യു കെയും യു എസും റാങ്കിംഗിൽ ഓരോ സ്ഥാനം താഴേക്ക് പോയി. യു കെ ഇപ്പോൾ ആറാം സ്ഥാനത്തും യു എസ് പത്താം സ്ഥാനത്തുമാണ്. അതേസമയം, സഊദി അറേബ്യ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 54ാം സ്ഥാനത്തെത്തി. അവർക്ക് ഇപ്പോൾ 91 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. അഫ്ഗാനിസ്ഥാൻ ആണ് റാങ്കിംഗിൽ ഏറ്റവും പിന്നിൽ. 25 രാജ്യങ്ങളിലേക്ക് മാത്രമേ അഫ്ഗാൻ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ പ്രവേശനമുള്ളൂ.

 

Latest