Kerala
പാര്‍ട്ടി പുറന്തള്ളിയ രാഹുല്‍ മാങ്കൂട്ടത്തിലിന് എം എല്‍ എ സ്ഥാനത്ത് കടിച്ചുതൂങ്ങണോ എന്ന് തീരുമാനിക്കാം: കെ മുരളീധരന്‍
രാഹുലിനെതിരെ കൂടുതല്‍ കടുത്ത നടപടിയിലേക്ക് പോകാന്‍ പാര്‍ട്ടിക്ക് മടിയില്ലെന്നും സസ്‌പെന്‍ഷന്‍ അവസാന നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

തൃശൂര്‍ | പാര്‍ട്ടി പുറന്തള്ളിയ സാഹചര്യത്തില്‍ എം എല്‍ എ സ്ഥാനത്ത് കടിച്ചുതൂങ്ങണോ എന്ന് രാഹുലിന് തീരുമാനിക്കാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു.
രാഹുലിനെതിരെ കൂടുതല്‍ കടുത്ത നടപടിയിലേക്ക് പോകാന്‍ പാര്‍ട്ടിക്ക് മടിയില്ലെന്നും സസ്‌പെന്‍ഷന്‍ അവസാന നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുലിനെതിരെ ഇതുവരെ റിട്ടണ്‍ പരാതികള്‍ വന്നിട്ടില്ല. രാഹുലിനെതിരെ ആരോപണങ്ങള്‍ വന്നതോടെ ഒന്നാംഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്ത് നിന്ന് നീക്കി. രണ്ടാമതായി രാഹുലിനെതിരെ പാര്‍ട്ടി സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചു. ഇനിയും പരാതി വരുന്ന അടിസ്ഥാനത്തില്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്നും കെ മുരളീധര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് അല്ല ഇവിടെ വിഷയം. വെറുതെ നോക്കിനില്‍ക്കാന്‍ സാധിക്കില്ല. അതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. മാങ്കൂട്ടത്തിലിന് വിശദീകരണം നല്‍കാനുള്ള സമയമുണ്ട്. കൂടുതല്‍ ശക്തമായ നടപടിയിലേക്ക് പാര്‍ട്ടിക്ക് പോകാന്‍ മടിയില്ല. ഉമ തോമസ് പറഞ്ഞത് കേരളത്തിലെ സ്ത്രീകളുടെ വികാരമാണ്. സൈബര്‍ ആക്രമണം മൈന്‍ഡ് ആക്കാതിരുന്നാല്‍ പോരെ എന്നും മുരളീധരന്‍ ചോദിച്ചു. സ്ഥാനം രാജവെക്കാനുള്ള അവകാശം രാഹുലിന് ഉണ്ട്. അത് വേണോ വേണ്ടയോ എന്നത് രാഹുലിന് തീരുമാനിക്കാം. കടിച്ചു തൂങ്ങണോ എന്നതും രാഹുലിന് തീരുമാനിക്കാമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.