Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലുമായി പാര്‍ട്ടി സഹകരിക്കില്ല, രാഹുല്‍ ഇപ്പോഴും പാര്‍ട്ടിക്ക് പുറത്താണ്; പാലക്കാട് ഡിസിസി പ്രസിഡന്റ്

പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്നും എംഎല്‍എ എന്ന നിലയില്‍ സഹകരിക്കില്ലെന്നും എ തങ്കപ്പന്‍

Published

|

Last Updated

പാലക്കാട്|രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്നലെ മണ്ഡലത്തില്‍ എത്തിയത് സംസ്ഥാന ജില്ലാ നേതാക്കളുടെ മൗനാനുവാദത്തോടെ. രാഹുല്‍ മണ്ഡലത്തില്‍ എത്തിയത് ജില്ലാ നേതൃത്വത്തിന്റെ അറിവോടെ എന്നത് തള്ളിയിരിക്കുകയാണ് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. രാഹുലുമായി പാര്‍ട്ടി സഹകരിക്കില്ല. രാഹുല്‍ ഇപ്പോഴും പാര്‍ട്ടിക്ക് പുറത്താണ്. അക്കാര്യം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയതാണ്. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്നും എംഎല്‍എ എന്ന നിലയില്‍ സഹകരിക്കില്ലെന്നും എ തങ്കപ്പന്‍ പറഞ്ഞു.

രാഹുല്‍ മണ്ഡലത്തില്‍ എത്തിയതിനു ശേഷം വിളിച്ചിരുന്നു. അല്ലാതെ മുന്‍പേ ഡിസിസി പ്രസിഡന്റിനെ അറിയിച്ച് മണ്ഡലത്തില്‍ എത്തേണ്ട ആവശ്യം രാഹുലിനില്ല. കോണ്‍ഗ്രസുകാര്‍ മിണ്ടുന്നു ചിരിക്കുന്നു എന്ന് പറഞ്ഞു പ്രശ്‌നമുണ്ടാകേണ്ട ആവശ്യമില്ല. പരിചയമുള്ളവവര്‍ കണ്ടാല്‍ ചിരിക്കുന്നത് സ്വാഭാവികമാണ്. അതിനപ്പുറം ഒരു പിന്തുണയും നല്‍കിയിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആണ്. അയാളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നും തങ്കപ്പന്‍ കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങള്‍ക്കിടെ 38 ദിവസത്തിന് ശേഷം ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയത്. പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. എംഎല്‍എ മണ്ഡലത്തില്‍ എത്തിയിട്ടുണ്ടെന്നും സ്ത്രീകള്‍ സൂക്ഷിക്കണമെന്നും വിളബരം ചെയ്തു കൊണ്ടായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം.

 

 

---- facebook comment plugin here -----

Latest