Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; കെപിസിസി

പെണ്‍കുട്ടിയെ കൊല്ലാന്‍ നിമിഷങ്ങള്‍ മതിയെന്ന രാഹുലിന്റെ ശബ്ദരേഖയാണ് സണ്ണി ജോസഫ് മാറി ചിന്തിക്കാന്‍ കാരണം.

Published

|

Last Updated

തിരുവനന്തപുരം|രാഹുല്‍ മാങ്കൂട്ടത്തിലിനെ കയ്യൊഴിഞ്ഞ് കെപിസിസി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. സംസ്ഥാന നേതൃത്വം നിലപാട് അറിയിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. പെണ്‍കുട്ടിയെ കൊല്ലാന്‍ നിമിഷങ്ങള്‍ മതിയെന്ന രാഹുലിന്റെ ശബ്ദരേഖയാണ് സണ്ണി ജോസഫ് മാറി ചിന്തിക്കാന്‍ കാരണം.

പ്രതിപക്ഷനേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും രാഹുല്‍ മാങ്കൂട്ടത്തി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ മറ്റൊരു രാജി വേണ്ട എന്ന നിലപാടിലായിരുന്നു സണ്ണി ജോസഫ്. ഇന്നലെ ഉച്ചയോടെ പുറത്തുവന്ന ശബ്ദരേഖയില്‍ പെണ്‍കുട്ടിയോട് തന്നെ കൊല്ലാനാണെങ്കില്‍ ഒരു നിമിഷം പോലും വേണ്ട എന്ന രാഹുലിന്റെ സംസാരമാണ് സണ്ണി ജോസഫ് നിലപാട് മാറ്റാന്‍ കാരണം.

രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുമോ എന്ന് ഹൈക്കമാന്‍ഡിന് ആശങ്കയുണ്ട്. എന്നാല്‍ പാലക്കാട് അങ്ങനെയൊരു സാഹചര്യമില്ല എന്നാണ് കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചത്. കെപിസിസി പ്രസിഡന്റ് കൂടി രാഹുലിന്റെ രാജി ആവശ്യപ്പെട്ടതോടെ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനനുണ്ടാകുമെന്നാണ് സൂചന.

 

 

Latest