Kerala
മന്ത്രി അബ്ദുറഹ്മാനെതിരായ വര്‍ഗീയ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വൈദികനും ലത്തീന്‍ അതിരൂപതയും
വികാര വിക്ഷോഭത്തില്‍ നിന്നും ഉണ്ടായ പരാമര്‍ശം പിന്‍വലിക്കുന്നതായി ലത്തീന്‍ അതിരൂപത. പരാമര്‍ശം നാക്കുപിഴയാണെന്ന് ഫാദര്‍ തിയോഡേഷ്യസ്.

തിരുവനന്തപുരം | മന്ത്രി അബ്ദുറഹ്മാനെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വൈദികനും ലത്തീന്‍ അതിരൂപതയും. വികാര വിക്ഷോഭത്തില്‍ നിന്നും ഉണ്ടായ പരാമര്‍ശം പിന്‍വലിക്കുന്നതായി ലത്തീന്‍ അതിരൂപത വ്യക്തമാക്കി.
പരാമര്‍ശം നാക്കുപിഴയാണെന്ന് സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് പറഞ്ഞു. സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാന്‍ പ്രസ്താവന കാരണമായതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ പ്രശ്‌നം അവസാനിപ്പിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു.
---- facebook comment plugin here -----