Connect with us

malhar

ഖാസി സയ്യിദ് മുഹമ്മദ്‌ ഉമറുൽ ഫാറൂഖ് അൽ ബുഖാരി ഉറൂസിന് വ്യാഴാഴ്ച പതാക ഉയരും

സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ എസ് അറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിക്കും.

Published

|

Last Updated

മഞ്ചേശ്വരം | ഖാസി സയ്യിദ് മുഹമ്മദ്‌ ഉമറുൽ ഫാറൂഖ് അൽ ബുഖാരി ഏഴാം ഉറൂസ് മുബാറക്കും സനദ് ദാന സമ്മേളനവും വ്യാഴാഴ്ച വൈകുന്നേരം 4.30ന് മഖാം സിയാറത്തോടെ തുടക്കമാകും. സിയാറത്തിന് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അൽ ബുഖാരി കൊയിലാണ്ടി നേതൃത്വം നൽകും.
സ്വാഗത സംഘം ചെയർമാൻ സയ്യിദ് അത്വാഉല്ല തങ്ങൾ ഉദ്യാവരം പതാക ഉയർത്തും. കർണാടക ജംഇയത്തുൽ ഉലമ പ്രസിഡന്റ് അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണിയുടെ അധ്യക്ഷതയിൽ സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ എസ് അറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിക്കും.

രാത്രി 7.30ന് ബുർദ സ്വലാത്ത് മജ്‌ലിസിൽ സയ്യിദ് അഹ്‌മദ്‌ മുഖ്ത്താർ തങ്ങൾ കുമ്പോൽ പ്രാരംഭ പ്രാർഥന നടത്തും. ഹാഫിസ് സ്വാദിഖലി ഫാളിലി ഗൂഡല്ലൂർ ബുർദ മജ്ലിസിന് നേതൃത്വം നൽകും. സ്വലാത്ത് മജ്ലിസിന് സയ്യിദ് അബ്ദുർറഹ്മാൻ ശഹീർ അൽ ബുഖാരി, സയ്യിദ് അഹ്‌മദ്‌ ജലാലുദ്ദീൻ സഅദി അൽ ബുഖാരി നേതൃത്വം നൽകും. വെള്ളി വൈകുന്നേരം അഞ്ചിന് ഹദായ സംഗമത്തിന് സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കൂറത്ത് നേതൃത്വം നൽകും. രാത്രി നടക്കുന്ന ജൽസത്തുന്നസീഹ വേദിയിൽ പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.

ശനി രാവിലെ 10ന് എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് പണ്ഡിത സംഗമം ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി വിഷയാവതരണം നടത്തും. ഉച്ചക്ക് മൂന്നിന് പ്രവാസി സംഗമം നടക്കും. രാത്രി 7.30ന് ജൽസത്തുൽ മഹബ്ബ വേദിയിൽ മുഹമ്മദ്‌ ഫാറൂഖ് നഈമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. ഞായർ രാവിലെ 10 മുതൽ ഖത്മുൽ ഖുർആൻ, അനുസ്മരണം, മൗലീദ് മജ്‌ലിസ്, സ്ഥാന വസ്ത്ര വിതരണം, പ്രാസ്ഥാനിക സമ്മേളനം, ഖത്തം ദുആ തുടങ്ങിയ പരിപാടികൾ നടക്കും. വൈകുന്നേരം ഏഴ് മുതൽ നടക്കുന്ന സമാപന സനദ് ദാന സമ്മേളനം സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നടത്തും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തും.

 

---- facebook comment plugin here -----

Latest