Punjab Chief Minister's nephew arrested by ED
പഞ്ചാബ് മുഖ്യമന്ത്രി ചന്നിയുടെ മരുമകനെ ഇ ഡി അറസ്റ്റ് ചെയ്തു
തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് ഇ ഡിയുടെ നീക്കം

അമൃതസര്‍ | നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട്പിടിക്കുന്നതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയുടെ മരുമകന്‍ ഭൂപീന്ദര്‍ സിംഗ് ഹണിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അനധികൃത മണല്‍ഘനന കേസിലാണ് ഇ ഡിയുടെ നടപടി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
ഹണിയെ ഇന്നലെയാണ് ഇ ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് നടന്ന റെയ്ഡില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥലത്ത് നിന്ന് എട്ട് കോടി രൂപയും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തിരുന്നു. ഇതിനെക്കുറിച്ച് ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചത്.
ഇന്നലെ രാത്രിയോടെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കിയ ശേഷം അദ്ദേഹത്തെ ജലന്ധര്‍ പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇന്ന് മൊഹാലിയിലെ ഇ ഡിയുടെ പ്രത്യേക കോടതിയില്‍ ഹാജരാക്കും.
പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനായി രാഹുല്‍ ഗാന്ധി പഞ്ചാബിലെത്തുന്നതിന് രണ്ട് ദിവസം മുമ്പാണ് ചന്നിയുടെ സഹോദരനെ ഇ ഡി അറസ്റ്റ് ചെയ്തിരിക്കുന്നത്.