Eranakulam
പൊതുപ്രവര്‍ത്തകന്‍ അഡ്വ. ഗിരീഷ് ബാബു വീട്ടിൽ മരിച്ച നിലയിൽ
മാസപ്പടി വിവാദം, പാലാരിവട്ടം അഴിമതി, ഇബ്റാഹിം കുഞ്ഞിനെതിരായ അഴിമതി, പ്രളയ ഫണ്ട് തട്ടിപ്പ് തുടങ്ങി നിരവധി കേസുകളിലെ ഹരജിക്കാരനാണ്.

കൊച്ചി | നിരവധി പ്രധാന വിഷയങ്ങളിലെ പൊതുതാത്പര്യ ഹരജിക്കാരനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. ഗിരീഷ് ബാബു ജി വീട്ടിൽ മരിച്ച നിലയില്‍. കളമശ്ശേരിയിലെ വീട്ടില്‍ രാത്രി കിടന്നുറങ്ങിയ ഗിരീഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അസുഖബാധിതനായി ചികിത്സയിലായിരുന്നു.
മാസപ്പടി വിവാദം, പാലാരിവട്ടം അഴിമതി, ഇബ്റാഹിം കുഞ്ഞിനെതിരായ അഴിമതി, പ്രളയ ഫണ്ട് തട്ടിപ്പ് തുടങ്ങി നിരവധി കേസുകളിലെ ഹരജിക്കാരനാണ്. ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന മാസപ്പടി വിഷയത്തിലെ ഹരിജിക്കാരനാണ്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. സിനിമാ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് കൂടിയായിരുന്നു.
---- facebook comment plugin here -----