Kerala
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധം: പോലീസിന് നേരെയെറിഞ്ഞ കോഴികൾ ചത്തെന്ന് പരാതി
മഹിളാ മോർച്ചയുടെ പ്രതിഷേധ മാർച്ചിനെതിരെയാണ് മൃഗസംരക്ഷണ വകുപ്പിനും അനിമൽ വെൽഫയർ ബോർഡിനും പരാതി

പാലക്കാട് | പീഡനാരോപണം നേരിട്ട മുൻ യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മഹിളാ മോർച്ചയുടെ പ്രതിഷേധ മാർച്ചിന് ഉപയോഗിച്ച കോഴി ചത്തെന്ന് കാട്ടി പരാതി. പ്രതിഷേധക്കാർ പോലീസിന് നേരെ കോഴികളെ എറിഞ്ഞതോടെയാണ് ചത്തതെന്നാണ് സൊസൈറ്റി ഫോർ ദി പ്രെവെൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് അംഗം ഹരിദാസ് മച്ചിങ്ങൽ നൽകിയ പരാതയിലുള്ളത്.
മൃഗസംരക്ഷണ വകുപ്പിനും അനിമൽ വെൽഫയർ ബോർഡിനുമാണ് പരാതി നൽകിയത്.
---- facebook comment plugin here -----