Connect with us

PM security breach

പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം; പഞ്ചാബ് പോലീസിന് വീഴ്ചയെന്ന് ആഭ്യന്തര മന്ത്രാലയം

'പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടാവുമെന്ന് ഇന്റലിജന്‍സ് മുന്നറയിപ്പ് ഉണ്ടായിരുന്നു'

Published

|

Last Updated

ന്യൂഡല്‍ഹി | പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ പ്രതിഷേധത്തില്‍ സംസ്ഥാന പോലീസിന് ഗുരുതര വീഴ്ചകള്‍ സംഭവിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടാവുമെന്ന് ഇന്റലിജന്‍സ് മുന്നറയിപ്പ് ഉണ്ടായിരുന്നു. എന്നാല്‍, പഞ്ചാബ് പോലീസ് ബ്ലൂ ബുക്ക് നിയമങ്ങള്‍ പാലിച്ചില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കേണ്ടതിനെക്കുറിച്ചുള്ള നിയമങ്ങള്‍ പ്രതിപാദിക്കുന്നത് ബ്ലൂ ബുക്കിലാണ്. പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനുള്ള പാതയില്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ പകരം മറ്റൊരു പാത സംസ്ഥാന പോലീസ് ഒരുക്കേണ്ടിയിരുന്നു. എന്നാല്‍ സംസ്ഥാന പോലീസ് ഇത് തയ്യറാക്കിയിരുന്നില്ല.

പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ്. ഏതെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ സംസ്ഥാന പോലീസ് എസ് പി ജിയെ അറിയിക്കേണ്ടതുണ്ട്. അതിനനുസരിച്ച് എസ് പി ജി ആവശ്യമായ സുരക്ഷാ മാറ്റങ്ങള്‍ സ്വീകരിക്കും. എന്നാല്‍, ഇന്നലത്തെ പശ്ചാബിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഇതുണ്ടായില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.