Connect with us

Kerala

പ്രൊഫഷനല്‍ വിദ്യാര്‍ഥികളുടെ പ്രോഫ്‌സമ്മിറ്റിന് കോട്ടക്കലില്‍ ഇന്ന് തുടക്കം

കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നുമായി 5,000 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

മലപ്പുറം | പ്രൊഫഷനല്‍ വിദ്യാര്‍ഥികള്‍ക്കായി എസ് എസ് എഫ് സംഘടിപ്പിക്കുന്ന പ്രോഫ്‌സമ്മിറ്റിന്റെ 17ാമത് എഡിഷന്‍ കോട്ടക്കലില്‍ ഇന്ന് (ഒക്ടോബര്‍ 10, വെള്ളി) ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നുമായി 5,000 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

‘ബി ദ ബിയിങ് ബിയോണ്ട് ദ കംഫര്‍ട്ടബിള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രതിനിധികളുടെ വൈയക്തികവും തൊഴില്‍പരവുമായ വളര്‍ച്ചയ്ക്ക് ഗുണകരമാകുന്ന സെഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. മതം, ശാസ്ത്രം, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, ഫിലോസഫി തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. രാജ്യത്തിനകത്തും പുറത്തുമുള്ള മതനേതാക്കള്‍, രാഷ്്ട്രീയ പ്രമുഖര്‍, സംരംഭകര്‍, വ്യവസായികള്‍, അക്കാദമീഷ്യന്മാര്‍ എന്നിവരുമായി സംവദിക്കാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് ഒരുക്കും.

ബദറുസ്സാദത്ത് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, എം അബ്ദുല്‍ മജീദ്, ഡോ. ദഹര്‍ മുഹമ്മദ്, ഡോ. എ സുജിത്ത്, ഡോ. എ താജുദ്ധീന്‍, എം മുഹമ്മദ് സ്വാദിഖ്, മുഹമ്മദ് അനസ് അമാനി, ഡോ. നൂറുദ്ദീന്‍ റാസി, ഡോ. അബൂബക്കര്‍, സാബിര്‍ സഖാഫി, സി മുഹമ്മദ് യാസീന്‍, മുഹമ്മദ് അനസ്, സി എ സിനാന്‍, ഡോ. മുഹമ്മദ് നിയാസ്, ഡോ. വി ടി തന്‍വീര്‍, എം മുഹമ്മദ് നദീം, സി കെ എം റഫീഖ്, കെ ബി ബഷീര്‍, സി എം ഷഫീഖ് നൂറാനി, താജുദ്ദീന്‍ അബൂബക്കര്‍, ഡോ. ഹാഫിസ് മുഹമ്മദ് സുഹൈല്‍ ഷാജഹാന്‍,
ഡോ. ഹാഫിസ് നൂഹ്മാന്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്ന സംസ്ഥാനതല ഐഡിയത്തോണ്‍ മത്സരം, പോസ്റ്റര്‍ പ്രസന്റേഷന്‍, ഹൈ എനര്‍ജി ഹൈബ്രിഡ് ട്രെഷര്‍ ഹണ്ട് മത്സരം എന്നിവ നടത്തും. ജില്ലാ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ ക്യാമ്പസ് വിസിറ്റ്, മെഡിക്കല്‍ ക്യാമ്പ്, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ വിദ്യാഭ്യാസ ബോധവത്ക്കരണം, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം, വെബിനാറുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ പ്രചാരണ പരിപാടികളാണ് പ്രോഫ്‌സമ്മിറ്റിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പൂര്‍ത്തിയാക്കിയത്. കെ പി മുഹമ്മദ് അനസ്, അബ്ദുല്ല ബുഹാരി, കെ മുഹമ്മദ് ഹാദി, എന്‍ മുഹമ്മദ് സഫ്‌വാന്‍, ഡോ. പി മുഹമ്മദ് യാസീന്‍, മുഹമ്മദ് മാസിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest