Connect with us

Kerala

ചിറ്റൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേര്‍ക്ക് പരുക്ക്‌

കൊഴിഞ്ഞാമ്പാറയിലേയ്ക്കും തൃശൂരിലേക്കും പോകുന്ന സ്വകാര്യ ബസ്സുകളാണ് കൂട്ടിയിടിച്ചത്.

Published

|

Last Updated

പാലക്കാട് | പാലക്കാട് ചിറ്റൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം.രണ്ടു ബസുകളിലെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു.പരുക്കേറ്റവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൊഴിഞ്ഞാമ്പാറയിലേയ്ക്കും തൃശൂരിലേക്കും പോകുന്ന സ്വകാര്യ ബസ്സുകളാണ് കൂട്ടിയിടിച്ചത്. ബസ് പൊളിച്ചാണ് ഡ്രൈവറെ ഉൾപ്പെടെയുള്ളവരെ പുറത്തെടുത്തത്.  സംഭവത്തില്‍ രണ്ട് ബസുകളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

 

Latest