National
ജഗ്ദീപ് ധന്‍കറിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു
ജഗ്ദീപ് ധനകറുടെ രാജി ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ ഔദ്യോഗികമായി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും.

ന്യൂഡല്‍ഹി | ഉപരാഷ്ട്രപതി പദവിയില്‍ നിന്നുള്ള ജഗ്ദീപ് ധന്‍കറിന്റെ രാജി സ്വീകരിച്ച് രാഷ്ട്രപതി. ജഗ്ദീപ് ധനകറുടെ രാജി ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ ഔദ്യോഗികമായി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും.
ധന്‍കറിനു പകരം ഉപാധ്യക്ഷന്‍ ഹരിവംശാണ് ഇന്ന് രാജ്യസഭാ സമ്മേളനം നിയന്ത്രിക്കുന്നത്. ജഗ്ദീപ് ധന്‍കറിന്റെ രാജിയുടെ കാരണം തേടി രാജ്യസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. ഇതേ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുവരെ രാജ്യസഭ നിര്‍ത്തിവെച്ചു.
അതിനിടെ, ജഗ്ദീപ് ധന്‍കറിന് ആരോഗ്യാശിസ്സുകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിപ്പിട്ടു.
---- facebook comment plugin here -----