National
എയര്‍ ഇന്ത്യ വിമാനത്തിന് തീപ്പിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍
ചൊവ്വാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്.

ഫയൽ ചിത്രം
ന്യൂഡല്‍ഹി \ ഹോങ്കോംഗില്‍ നിന്നും ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തി (എഐ 315)ല്‍ തീ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്.
യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്ത് ഗേറ്റില്‍ നിര്‍ത്തിയ സമയം ഓക്‌സിലറി പവര്‍ യൂണിറ്റില്‍ തീപിടിക്കുകയായിരുന്നു.
യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു സംഭവം. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
ആറ് മാസത്തിനുള്ളില്‍ അഞ്ച് സുരക്ഷാ ലംഘനങ്ങള്‍ക്ക് ഒമ്പത് നോട്ടീസുകള്‍ എയര്‍ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യോമയാന സഹമന്ത്രി മുരളീധര്‍ മോഹോള്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു