Kerala
വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നല്‍കിയതിനെതിരായ പരാതിയില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍; പരാതി കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി
പരാതി പരിശോധിച്ച് മേല്‍നടപടികള്‍ കൈക്കൊള്ളാന്‍ രാഷ്ട്രപതി വകുപ്പിന് നിര്‍ദേശം നല്‍കി
തിരുവനന്തപുരം | എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ ഇടപെട്ട് രാഷ്ട്രപതി. പരാതി രാഷ്ട്രപതിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി.
പരാതി പരിശോധിച്ച് മേല്‍നടപടികള്‍ കൈക്കൊള്ളാന്‍ രാഷ്ട്രപതി വകുപ്പിന് നിര്‍ദേശം നല്‍കിയതായും അറിയുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള അറിയിപ്പ് പരാതിക്കാരന് ലഭിച്ചു. മുന്‍പ് പത്മ പുരസ്‌കാരങ്ങളെ പരസ്യമായി അധിക്ഷേപിച്ച വ്യക്തിക്ക് അത്തരമൊരു ഉന്നത ബഹുമതി നല്‍കുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി രാഷ്ട്രപതിക്ക് നിവേദനം നല്‍കിയത്.
ക്രിമിനല്‍കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് രാഷ്ട്രത്തിന്റെ ആദരം നല്‍കുന്നത് ഉചിതമല്ലെന്നും കമ്മിറ്റി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളാപ്പള്ളിക്ക് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം അനീതിയാണെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു





