സി പി എം പുറത്താക്കിയ പ്രമോദ് അമ്മയോടൊപ്പം ആരോപണം ഉന്നയിച്ച ആളുടെ വീടിനു മുന്നില്‍ സമരത്തിന്
അമ്മയെ നിരപരാധിത്വം ബോധ്യപ്പെടുത്തണം

കോഴിക്കോട് | പി എസ് സി അംഗത്വത്തിനായി കോഴ വാങ്ങിയെന്ന് ആരോപിച്ചവരുടെ വീട്ടിനു മുന്നില്‍ താനും അമ്മയും മകനും സമരം നടത്തുമെന്ന് സി പി എം പുറത്താക്കിയ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടുളി മാധ്യമങ്ങളോടു പറഞ്ഞു.
തനിക്കു പറയാനുള്ള പോസ്റ്റര്‍ ആക്കി പിടിച്ചുകൊണ്ടാണ് പ്രമോദ് മാധ്യമങ്ങളെ കണ്ടത്. ഞാന്‍ ആദ്യം മകനായിരുന്നു. പിന്നെയാണ് സഖാവായത്. അതിനാല്‍ ആദ്യം അമ്മയെ സത്യം ബോധ്യപ്പെടുത്തണം. അതിനാലാണ് അമ്മയെ കൂടെ കൂട്ടുന്നത്.
ഈ ആരോപണം സംബന്ധിച്ച് നിയമ പരമായ അന്വേഷണം ആവശ്യമാണ്. ആരോപണം ഉന്നയിച്ചവര്‍ അതിന്റെ തെളിവു നല്‍കണം. ഒന്നും മറച്ചു വയ്ക്കാനില്ല. കുടുക്കിയവരുടെ പേരുകള്‍ വിളിച്ചു പറയും. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്.
ഒരുരൂപ കോഴ വാങ്ങിയെങ്കില്‍ തന്നെ ബോധ്യപ്പെടുത്തണം. പ്ലൈവുഡ് വ്യാപാരിയായ കോവൂര്‍ സ്വദേശിയുടെ ഭാര്യക്കുവേണ്ടി കോഴ നല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നത്. ശ്രീജിത്തിന്റെ വീട്ടിലേക്ക് താന്‍ ആദ്യമായി പോവുകയാണ്.