Connect with us

voting

മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു

മധ്യപ്രദേശില്‍ 230 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്.

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. മധ്യപ്രദേശില്‍ 230 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. 252 വനിതകളടക്കം 2,533 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വോട്ടിംഗ്. ചില മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ മൂന്ന് വരെയായും പോളിംഗ് സമയം ക്രമീകരിച്ചിട്ടുണ്ട്. ഛത്തീസ്ഗഡില്‍ രണ്ടാം ഘട്ടത്തില്‍ എഴുപത് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്.

മാവോയിസ്റ്റ് ഭീഷണിയുള്ള ഒമ്പതു ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 958 സ്ഥാനാര്‍ഥികളാണ് ആകെ മത്സരരംഗത്തുള്ളത്.

വാശിയേറിയ പ്രചാരണമാണ് രണ്ട് സംസ്ഥാനങ്ങളിലുമുണ്ടായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തില്‍ ഛത്തീസ്ഗഡിലെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയും ജെ പി നഡ്ഡയും മധ്യപ്രദേശിലെ പ്രചാരണയോഗങ്ങളില്‍ പങ്കെടുത്തു.

 

 

Latest