Kerala
രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടല്‍; പിന്തുണച്ച് വികെ ശ്രീകണ്ഠന്‍ എംപി
നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്നാണ് പോലീസ് തീരുമാനം.

പാലക്കാട്| ആരോപണങ്ങള്‍ നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് വികെ ശ്രീകണ്ഠന്‍ എംപി. രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും എല്ലാം പുകമറയാണെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു. ആരോപണം വന്നപ്പോള്‍ തന്നെ രാഹുലിനോട് ഒഴിയാന്‍ ആവശ്യപ്പെട്ടു. രാഹുലിന്റെ രാജി പാര്‍ട്ടി തീരുമാനമാണ്. രാജി അച്ചടക്ക നടപടിയുടെ ഭാഗമാണ്. രാജി പാര്‍ട്ടി ആവശ്യപ്പെട്ടത് പ്രകാരമാണെന്നും വികെ ശ്രീകണ്ഠന്‍ വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് തെറ്റാണ്. രാജി വെച്ചത് പാര്‍ട്ടി ആവശ്യപ്രകാരമാണെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു. ആരോപണം വന്നയുടന്‍ പാര്‍ട്ടി നടപടി എടുത്തു. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന ആളുകളെ വ്യക്തിപരമായി പിന്തുണയ്ക്കാനാകില്ലെന്നും വികെ ശ്രീകണ്ഠന്‍ പ്രതികരിച്ചു.
അതേസമയം, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്നാണ് പോലീസ് തീരുമാനം. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതി. അതിനപ്പുറം തെളിവുകള്‍ പരാതിക്കാരന്‍ ഹാജരാക്കിയിട്ടില്ലെന്നുമാണ് പോലീസ് വിലയിരുത്തല്‍. ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ കേസെടുത്താല്‍ കോടതിയില്‍ തിരിച്ചടിയാകുമെന്ന് പോലീസിന് പ്രാഥമിക നിയമോപദേശം ലഭിച്ചു.