Connect with us

Kasargod

രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളായി മാറി: എം എന്‍ കാരശ്ശേരി

ഇന്ത്യന്‍ ജനാധിപത്യം വലിയ മാന്ദ്യം നേരിടുകയാണ്. സ്വാതന്ത്ര്യം പരിമിതപ്പെടുകയും പൗരന്‍ എന്ന നിലയിലുള്ള അവകാശങ്ങള്‍ ചുരുക്കപ്പെടുകയും ചെയ്യുന്നു

Published

|

Last Updated

പിലിക്കോട് |  രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളായി മാറിയപ്പോള്‍ ജനാധിപത്യത്തിന്മേല്‍ പണത്തിന് കൂടുതല്‍ ആധിപത്യം നേടുന്നതിനിടയാക്കിയെന്ന് പ്രമുഖ പ്രഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എം എന്‍ കാരശ്ശേരി. പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി (പിഫാസൊ ) ഗാന്ധി നെഹ്റു പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ‘ജനാധിപത്യവും ധനാധിപത്യവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ജനാധിപത്യം വലിയ മാന്ദ്യം നേരിടുകയാണ്. സ്വാതന്ത്ര്യം പരിമിതപ്പെടുകയും പൗരന്‍ എന്ന നിലയിലുള്ള അവകാശങ്ങള്‍ ചുരുക്കപ്പെടുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ താക്കോലായ വോട്ടവകാശം പോലും ഉറപ്പില്ലാത്ത അവസ്ഥയിലേക്ക് നമ്മുടെ രാജ്യം കൂപ്പുകുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മള്‍ നിശബ്ദരായിരുന്നാല്‍ നമ്മുടെ രാജ്യം വലിയ ഇരുട്ടിലേക്ക് പോകുമെന്നും അത് കൊണ്ട് തന്നെ ഭയപ്പെടാതെ സത്യത്തെ മുറുകെപ്പിടിച്ച് ഗാന്ധിയന്‍ പാതയിലൂടെ നടക്കാന്‍ നമ്മളെല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

പിഫാസൊ പ്രസിഡന്റ് വിനോദ് എരവില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ വി ബാബു സ്വാഗതവും ട്രഷറര്‍ എ രമേശന്‍ നന്ദിയും പറഞ്ഞു.

 

Latest