Kerala
പ്രണയിനിയുടെ ആത്മഹത്യക്ക് പിന്നാലെ പോലീസ് ഓഫീസര്‍ ജീവനൊടുക്കി
രണ്ടര വര്‍ഷം മുന്‍പ് പോലീസില്‍ പ്രവേശിച്ച അഖില്‍ തിരുവനന്തപുരം എ.ആര്‍ ക്യാംപിലായിരുന്നു ജോലി ചെയ്തിരുന്നത്.
തിരുവനന്തപുരം| സിവില്‍ പോലീസ് ഓഫിസറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോവളം വെള്ളാര്‍ ഒലിപ്പുവിള അനില്‍ ഭവനില്‍ അഖില്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.രണ്ടര വര്‍ഷം മുന്‍പ് പോലീസില്‍ പ്രവേശിച്ച അഖില്‍ തിരുവനന്തപുരം എ.ആര്‍ ക്യാംപിലായിരുന്നു ജോലി ചെയ്തിരുന്നത്. വയനാട്ടില്‍ നിന്നെത്തിയ യുവതിയുമായി അഖില്‍ അടുപ്പത്തിലായിരുന്നു കളിഞ്ഞ ദിവസം യുവതിയെ വാടക വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതറിഞ്ഞ് ആശുപത്രിയിലെത്തി യുവതിയുടെ മൃതദേഹം കണ്ട അഖില്‍ വീട്ടിലേക്ക് മടങ്ങി. പോലീസ് ക്യാംപിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. ഒരു മണിക്കൂറിനുള്ളില്‍ വീട്ടിലേക്ക് മടങ്ങിയെത്തി. എന്താണ് കാര്യമെന്ന് തിരക്കിയ മാതാവിനോട് വ്യക്തമായി പറഞ്ഞില്ല. കാര്‍ വാങ്ങിയതും പോസ്റ്റ് ഓഫിസില്‍ ഉള്ള പണത്തിന്റെ കണക്കുകളും കാണിച്ച് രാത്രി രണ്ടേകാലോടെ കൂടെയുള്ള സുഹൃത്തിന് വാട്സ്ആപ് സന്ദേശം അയച്ചിട്ടുണ്ട്. പിന്നീട് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)





