Connect with us

Kerala

കേരളത്തിന് ആമയും തേങ്ങയും മാത്രം; കേന്ദ്ര ബജറ്റിനെതിരെ അതിരൂക്ഷ വിമര്‍ശവുമായി ജോണ്‍ ബ്രിട്ടാസ് എംപി

ഇ ശ്രീധരനെ ഉപയോഗിച്ച് ബിജെപി കേരളത്തെ കബളിപ്പിക്കുകയാണ് ചെയ്തത്.

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്ര ബജറ്റ് കേരളത്തോട് കടുത്ത അവഗണനയെന്ന് സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് എംപി.തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ കണ്ണില്‍ പൊടിയിടാനെങ്കിലും എന്തെങ്കിലും തരുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ കേരളത്തിന് ആമയും തേങ്ങയും മാത്രമെന്നും ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചു.

വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. കേരളത്തെ വിട്ടുകളഞ്ഞ ബജറ്റാണിത്. ഇ ശ്രീധരനെ ഉപയോഗിച്ച് ബിജെപി കേരളത്തെ കബളിപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞ ബജറ്റിന്റെ തുടര്‍ച്ചയില്ലാത്ത ബജറ്റ് ആണിത്. കേരളത്തിന്റെ ആവശ്യങ്ങളോട് ഒരു അനുഭാവപൂര്‍ണമായ പരിഗണനയും നല്‍കാത്ത ബജറ്റാണിത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കണ്ണില്‍ പൊടിയിടാനെങ്കിലും എന്തെങ്കിലുമൊക്കെ തരുമെന്നാണ് നമ്മളൊക്കെ പ്രതീക്ഷിച്ചത്. ഏറ്റവും കൂടുതല്‍ അതിവേഗ പാതയ്ക്ക് യോഗ്യതയുള്ള കേരളത്തെ പൂര്‍ണമായും വിട്ടുകളഞ്ഞു. ഇ ശ്രീധരന്റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍. ഇനി ആമയില്‍ മാത്രമാണ് പ്രതീക്ഷ. കേരളം ആമയെപ്പോലെയാകണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തി

Latest