Connect with us

National

ഇന്ത്യക്കാരുടെ അഭിലാഷങ്ങള്‍ പ്രതിഫലിക്കുന്ന ബജറ്റെന്ന് മോദി; 'ഹംപ്റ്റി ഡംപ്റ്റി'യെന്ന് മമതയുടെ പരിഹാസം 

സ്ത്രീകള്‍, കര്‍ഷകര്‍, ദളിതര്‍, ഒബിസി വിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരെയുള്ള ബജറ്റാണിതെന്നും മമത

Published

|

Last Updated

ന്യൂഡല്‍ഹി |  ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഈ വര്‍ഷത്തെ ബജറ്റിനെ ‘ഹംപ്റ്റി ഡംപ്റ്റി ബജറ്റ്’ എന്നാണ് വിശേഷിപ്പിച്ചത്. പ്രശസ്തമായ നഴ്‌സറി പാട്ടിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരി വിപണിയിലുണ്ടായ വലിയ തകര്‍ച്ചയെ പരിഹസിക്കാനായിരുന്നു മമതയുടെ ഈ പ്രയോഗം. ബജറ്റ് അവതരണ വേളയില്‍ ഇന്ത്യന്‍ ഓഹരി വിപണി വലിയ തോതിലുള്ള തകര്‍ച്ച നേരിട്ടിരുന്നു

കേന്ദ്ര ബജറ്റില്‍ ബംഗാളിന് ഒരു പൈസ പോലും അനുവദിച്ചിട്ടില്ലെന്ന് മമത കുറ്റപ്പെടുത്തി. ഈ ബജറ്റ് ദിശയില്ലാത്തതും ദൂരക്കാഴ്ചയില്ലാത്തതുമാണെന്ന് മമത പറഞ്ഞു. സ്ത്രീകള്‍, കര്‍ഷകര്‍, ദളിതര്‍, ഒബിസി വിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരെയുള്ള ബജറ്റാണിതെന്നും മമത കൂട്ടിച്ചേര്‍ത്തു.
ബജറ്റ് തികച്ചും വിരസമാണെന്നും കര്‍ഷകര്‍ക്കോ യുവാക്കള്‍ക്കോ ഇതില്‍ ഒന്നുമില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

അതേ സമയം 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ബജറ്റാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘മേക്ക് ഇന്‍ ഇന്ത്യ’, ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതികള്‍ക്ക് ഇത് പുതിയ കരുത്ത് നല്‍കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ ബജറ്റ് തന്ത്രപരമാണെങ്കിലും വലിയൊരു വഴിത്തിരിവല്ലെന്നാണ് മൂഡീസ് റേറ്റിംഗ് ഇതിനെ വിലയിരുത്തിയത്.

Latest