Connect with us

Eranakulam

അങ്കമാലി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ വിജിലന്‍സ് പരിശോധന: കണക്കില്‍പ്പെടാത്ത 82,000 രൂപ പിടികൂടി

മദ്യ കമ്പനികള്‍ നല്‍കിയ കൈക്കൂലിയാണ് ഈ തുകയെന്നാണ് വിജിലന്‍സിന്റെ നിഗമനം.

Published

|

Last Updated

എറണാകുളം| അങ്കമാലി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ക്രമക്കേട് കണ്ടെത്തി. ബെവ്കോ ജീവനക്കാരില്‍ നിന്ന് 82,000 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. മദ്യ കമ്പനികള്‍ നല്‍കിയ കൈക്കൂലിയാണ് ഈ തുകയെന്നാണ് വിജിലന്‍സിന്റെ നിഗമനം. വിറ്റുവരവ് കണക്കുകളില്‍ 22,000 രൂപയുടെ വ്യത്യാസം കണ്ടെത്തി. ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലക്കുകെട്ട രണ്ട് ജീവനക്കാരെയും പരിശോധനയില്‍ പിടികൂടി.

Latest