Connect with us

National

ജല്‍ജീവന്‍ മിഷന്‍ പദ്ധതി 2028 വരെ നീട്ടി

നൂറു ശതമാനം ആളുകള്‍ക്കും ലഭ്യമാക്കുക എന്ന നേട്ടം കൈവരിക്കാനാണ് പദ്ധതിയുടെ കാലാവധി 2028 വരെ നീട്ടുന്നതെന്നു ധനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്തെ ഗ്രാമങ്ങള്‍തോറും കുടിവെള്ളമെത്തിക്കാനുള്ള ജല്‍ജീവന്‍ മിഷന്‍ പദ്ധതി 2028 വരെ നീട്ടുന്നതായി കേന്ദ്രബജറ്റില്‍ പ്രഖ്യാപനം. 2019ല്‍ തുടങ്ങിയ പദ്ധതി പ്രകാരം 15 കോടി കുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.ഇത് ഏകദേശം 80 ശതമാനം ആളുകള്‍ക്കു പ്രയോജനപ്പെടുന്നുണ്ട്. ഇതു നൂറു ശതമാനം ആളുകള്‍ക്കും ലഭ്യമാക്കുക എന്ന നേട്ടം കൈവരിക്കാനാണ് പദ്ധതിയുടെ കാലാവധി 2028 വരെ നീട്ടുന്നതെന്നു ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.

 

ജലവിതരണത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം, പരിപാലനം, പ്രവര്‍ത്തനം എന്നിവയും മിഷന്‍ ശ്രദ്ധിക്കും. മുടക്കമില്ലാതെ ശുദ്ധജലവിതരണം നടക്കുന്നതിനു സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി ധാരണാപത്രങ്ങള്‍ ഒപ്പുവയ്ക്കുമെന്നും ബജറ്റില്‍ പറയുന്നു.

 

Latest