Connect with us

Union Budget 2026

ആദായനികുതി സ്ലാബിൽ മാറ്റമില്ല; അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന; പ്രധാന പ്രഖ്യാപനങ്ങൾ

കൃഷി, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വലിയ നിക്ഷേപം ലക്ഷ്യം

Published

|

Last Updated

ന്യൂഡൽഹി | 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ ആദായനികുതി ആനുകൂല്യങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന. ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ സാധാരണക്കാർക്കും വ്യവസായ മേഖലയ്ക്കും ആശ്വാസം നൽകുന്ന  പ്രഖ്യാപനങ്ങളുണ്ട്. കൃഷി, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വലിയ നിക്ഷേപമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ താഴെ നൽകുന്നു.

ആദായനികുതിയും നികുതി ഘടനയും

  • പണമടച്ച് റിട്ടേണുകൾ പരിഷ്കരിക്കാൻ നികുതിദായകർക്ക് കൂടുതൽ സമയം അനുവദിച്ചു.
  • ഐ ടി ആർ 1, ഐ ടി ആർ 2 ഫോമുകൾ ഉപയോഗിക്കുന്നവർക്ക് ജൂലൈ 31 വരെ റിട്ടേൺ സമർപ്പിക്കാം.
  • ഓഡിറ്റിംഗ് ആവശ്യമില്ലാത്ത ബിസിനസുകൾക്കും ട്രസ്റ്റുകൾക്കും ഓഗസ്റ്റ് 31 വരെ സമയം ലഭിക്കും.
  • പുനർനിർണ്ണയ നടപടികൾ പൂർത്തിയായ ശേഷവും റിട്ടേണുകൾ അപ്‌ഡേറ്റ് ചെയ്യാൻ സൗകര്യം.
  • ആദായനികുതി നിയമത്തിലെ പ്രോസിക്യൂഷൻ നടപടികൾ ലഘൂകരിക്കാൻ നിർദ്ദേശം.
  • പ്രവാസി ഇന്ത്യക്കാർ സ്ഥാവര സ്വത്തുക്കൾ വിൽക്കുമ്പോൾ ആദായനികുതി ടി ഡി എസ് സ്വദേശിയായ വാങ്ങുന്നയാൾ കുറയ്ക്കണം.
  • സഹകരണ സംഘങ്ങൾ തമ്മിലുള്ള ഡിവിഡന്റ് വരുമാനത്തിന് പുതിയ നികുതി വ്യവസ്ഥയിൽ ഇളവ്.

വ്യവസായവും കമ്പനികളും

  • ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് നിയമപരമായ അനുസരണങ്ങൾ ഉറപ്പാക്കാൻ ‘കോർപ്പറേറ്റ് മിത്ര’ പദ്ധതി.
  • പവർ ഫിനാൻസ് കോർപ്പറേഷൻ (പി എഫ് സി), ആർ ഇ സി എന്നിവ പുനഃസംഘടിപ്പിക്കും.
  • ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിച്ച് ക്ലൗഡ് സേവനങ്ങൾ നൽകുന്ന വിദേശ കമ്പനികൾക്ക് 2047 വരെ നികുതി അവധി.
  • ഷെയറുകൾ തിരികെ വാങ്ങുമ്പോൾ (Buyback) ലഭിക്കുന്ന ലാഭം മൂലധന നേട്ടമായി (Capital Gains) കണക്കാക്കി നികുതി ഈടാക്കും.
  • ബാങ്കിംഗും ഇൻഷുറൻസും
    വികസിത് ഭാരത് ലക്ഷ്യമിട്ട് ബാങ്കിംഗ് മേഖലയ്ക്കായി ഉന്നതതല സമിതി.
  • സ്വയംപര്യാപ്ത ഭാരതം (Self-Reliant India) ഫണ്ടിലേക്ക് 2000 കോടി രൂപയുടെ അധിക സഹായം.

സാമൂഹിക ക്ഷേമം

  • കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി.
  • ഉൾക്കടലുകളിൽ ഇന്ത്യൻ ബോട്ടുകൾ പിടിക്കുന്ന മത്സ്യങ്ങൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി.
  • സ്ത്രീകൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സെൽഫ് ഹെൽപ്പ് എൻ്റർപ്രണർ (SHE) മാർട്ട്സ് സ്ഥാപിക്കും.

കൃഷിയും കർഷക ക്ഷേമവും

  • കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതികൾ.
  • കർഷകർക്കായി 500 ജലസംഭരണികൾ നിർമ്മിക്കും.
  • മൃഗസംരക്ഷണ മേഖലയ്ക്ക് ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി വഴി സഹായം.
  • കശുവണ്ടി, കൊക്കോ കർഷകർക്കായി പ്രത്യേക പ്രോഗ്രാം.

വിദ്യാഭ്യാസം, ആരോഗ്യം

  • പെൺകുട്ടികൾക്കായി പ്രത്യേക സ്റ്റെം (STEM) വിദ്യാഭ്യാസം.
  • ബയോഫാർമ മേഖലയ്ക്കായി ‘ബയോഫാർമ ശക്തി’ പദ്ധതിയിലൂടെ 5 വർഷത്തേക്ക് 10,000 കോടി രൂപ.
  • ആയുഷ് കേന്ദ്രങ്ങൾക്കായി മെഡിക്കൽ ഹബുകളും ഡയഗ്നോസ്റ്റിക് സൗകര്യങ്ങളും വികസിപ്പിക്കും.

അടിസ്ഥാന സൗകര്യ വികസനം

  • പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് 7 ഹൈ സ്പീഡ് റെയിൽ കോറിഡോറുകൾ.
  • അടുത്ത 5 വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ.
  • വിഴിഞ്ഞം-ചാവറ-കൊച്ചി ബന്ധിപ്പിച്ച് ‘റേർ എർത്ത് കോറിഡോർ’.
  • ടിയർ 2, ടിയർ 3 നഗരങ്ങളുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
  • ഈസ്റ്റ് കോസ്റ്റ് ഡെവലപ്‌മെന്റ് കോറിഡോർ നടപ്പിലാക്കും.

സാമ്പത്തിക രംഗം

  • 2026-27 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി ജി ഡി പിയുടെ 4.3 ശതമാനമായി കുറയ്ക്കും.
  • കടം-ജി ഡി പി അനുപാതം 55.6 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
  • മൂലധനച്ചെലവിനായി 12.2 ലക്ഷം കോടി രൂപ വകയിരുത്തി.
  • വിദേശികൾക്ക് ഇന്ത്യൻ ഓഹരികൾ നേരിട്ട് വാങ്ങാൻ അനുമതി.

സാങ്കേതികവിദ്യയും ടൂറിസവും

  • സെമികണ്ടക്ടർ മിഷൻ 2.0 പദ്ധതിക്കായി 40,000 കോടി രൂപ.
  • എ ഐ പോലുള്ള സാങ്കേതികവിദ്യകൾ സേവന മേഖലയിലുണ്ടാക്കുന്ന ആഘാതം പഠിക്കാൻ സമിതി.
  • ടൂറിസം മേഖലയിൽ 1.5 ലക്ഷം കെയർഗീവർമാർക്ക് പരിശീലനം നൽകും.
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി സ്ഥാപിക്കും.

Latest