Connect with us

Kannur

പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിന് പോലീസിന് പിഴ

ജില്ലാ എന്‍ഫോഴ്മെന്റ് സക്വാഡ് പോലീസിനാണ് 5000 രൂപ പിഴ ലഭിച്ചത്.

Published

|

Last Updated

കണ്ണൂര്‍| കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിന് സമീപം പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിന് പോലീസിന് പിഴ. ജില്ലാ എന്‍ഫോഴ്മെന്റ് സക്വാഡ് പോലീസിനാണ് 5000 രൂപ പിഴ ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് പോലീസ് മൈതാനിയില്‍ വന്‍തോതില്‍ പ്ലസ്റ്റിക് കത്തിക്കുന്ന ദൃശ്യമടക്കം 9446 700 800 ഈ നമ്പറില്‍ പരാതി ലഭിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌ക്വാഡ് പരിശോധന നടത്തുകയും. തുടര്‍ന്ന് പോലീസിന് പിഴ ചുമത്തുകയും ചെയ്യ്തു. മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന എന്നിവ സംബന്ധിച്ചുള്ള പരാതികള്‍ 9446 700 800 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാം.