Connect with us

Uae

ദുബൈയിൽ പാർക്കിംഗ് ഫീസ് 51 ശതമാനം വർധിച്ചു

മണിക്കൂർ നിരക്ക് ശരാശരി 3.03 ദിർഹം

Published

|

Last Updated

 ദുബൈ|വേരിയബിൾ പാർക്കിംഗ് താരിഫ് ഏർപ്പെടുത്തിയതിനെ തുടർന്ന് ദുബൈയിൽ പെയ്ഡ് പാർക്കിംഗിന്റെ ശരാശരി മണിക്കൂർ ചെലവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 51 ശതമാനം വർധിച്ചതായി പാർക്കിൻ കമ്പനി പി ജെ എസ് സി വ്യക്തമാക്കി. ഏപ്രിലിലാണ് പുതിയ താരിഫ് അവതരിപ്പിച്ചത്. ശേഷം ശരാശരി മണിക്കൂർ നിരക്ക് 2.01 ദിർഹത്തിൽ നിന്ന് 3.03 ദിർഹമായി ഉയർന്നു.
സോൺ ബി, സോൺ ഡി എന്നിവിടങ്ങളിലാണ് സോൺ എ, സോൺ സി എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത്.

സീസണൽ കാർഡ് വിൽപ്പനയിൽ വർധനവ്

താരിഫ് മാറ്റത്തിന് ശേഷം കൂടുതൽ വാഹന ഉടമകൾ സീസണൽ കാർഡുകളിലേക്ക് മാറി. സീസണൽ കാർഡ് വിൽപ്പന 126 ശതമാനം വർധിച്ച് 81,000 കാർഡുകളിലെത്തി. ഇത് റെക്കോർഡ് വിൽപ്പനയാണ്.
നിലവിലെ വിലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും വേരിയബിൾ പ്രൈസിംഗുമായി മികച്ച രീതിയിൽ യോജിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ആർ ടി എ സീസണൽ കാർഡ് വിലനിർണയത്തിന്റെ മൂന്നാം കക്ഷി അവലോകനം നടത്തുന്നുണ്ട്.

അതേസമയം, പാർക്കിൻ കമ്പനി ഈ വർഷം മൂന്നാം പാദത്തിൽ 15.7 കോടി ദിർഹമിന്റെ റെക്കോർഡ് അറ്റാദായം രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനം വർധനവാണ്. പൊതു പാർക്കിംഗ് വരുമാനം 30 ശതമാനം വർധിച്ച് 135 ദശലക്ഷം ദിർഹമായി ഉയർന്നു. ഒരു പാർക്കിംഗ് സ്ഥലത്തിന്റെ ശരാശരി വരുമാനം 21 ശതമാനം വർധിച്ച് 706 ദിർഹമായി. പീക്ക് അവറുകളിലെ വരുമാനം 74.4 ദശലക്ഷം ദിർഹമാണ്, ഇത് മൊത്തം പൊതു പാർക്കിംഗ് വരുമാനത്തിന്റെ 55 ശതമാനം വരും.

 

 

---- facebook comment plugin here -----

Latest