Kerala
പെരുമ്പാവൂരില്‍ ബസും ടിപ്പറും കൂട്ടിയിടിച്ചു; 20ലധികം പേര്‍ക്ക് പരുക്ക്
ടിപ്പര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസില്‍ ഇടിക്കുകയായിരുന്നു
പെരുമ്പാവൂര്‍ | പെരുമ്പാവൂര്‍ – കോലഞ്ചേരി റൂട്ടില്‍ അല്ലപ്രയില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഏഴിനായിരുന്നു അപകടം. പട്ടിമറ്റത്തുനിന്നു പെരുമ്പാവൂര്‍ക്ക് വരുകയായിരുന്ന ബസില്‍ പെരുമ്പാവൂരില്‍ നിന്നെത്തിയ ടോറസ് ഇടിക്കുകയായിരുന്നു. ടിപ്പര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട യാത്രക്കാരെ നാട്ടുകാരും പെരുമ്പാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ സ്വകാര്യ ബസിനു പിറകെ വന്ന ബൈക്ക് യാത്രകാര്‍ക്കും പരുക്കേറ്റു. അപകടത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.



