Connect with us

Uae

എം എ യൂസഫലിക്ക് ശൈഖ് മുഹമ്മദിന്റെ സ്‌നേഹസമ്മാനം

ഹൃദയത്തിൽ നിന്ന് ലഭിച്ച സന്ദേശം എന്ന് യൂസഫലി

Published

|

Last Updated

ദുബൈ|പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനുമായ എം എ യൂസഫലിക്ക്, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ പുസ്തകമായ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ എന്ന പുസ്തകത്തിന്റെ ഒപ്പിട്ട കോപ്പി ലഭിച്ചു.
“വിജ്ഞാനം എന്നത് നാം പങ്കുവെക്കുന്തോറും വളരുന്ന സമ്പത്താണ്. ഈ വായന നിങ്ങൾ ആസ്വദിക്കുമെന്ന് കരുതുന്നു’ എന്ന വ്യക്തിപരമായ കുറിപ്പോടെയാണ് ദുബൈ ഭരണാധികാരി യൂസഫലിക്ക് പുസ്തകം സമ്മാനിച്ചത്.

വലിയ വിവേകവും അറിവുമുള്ള ഒരു ദീർഘദർശിയായ നേതാവെന്ന നിലയിൽ, അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് വർത്തമാന, ഭാവി തലമുറകൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് യൂസഫലി പറഞ്ഞു.
ദുബൈ ഭരണാധികാരിയുടെ ആറ് പതിറ്റാണ്ടോളം നീണ്ട പൊതുസേവനത്തെ വിശദമാക്കുന്നതാണ് ഈ പുസ്തകം. ദുബൈയെ ആഗോള തലത്തിലുള്ള ഒരു വിജയിച്ച മാതൃകയാക്കി മാറ്റിയ ദർശനം ഭാവി നേതാക്കളിലേക്ക് കൈമാറാനും പ്രചോദനമാക്കാനും പുസ്തകം ലക്ഷ്യമിടുന്നു.

 

Latest